അത്തച്ചമയ ഘോഷയാത്ര 24ന് അബുദാബിയിൽ

അബുദാബി : മ്മടെ തൃശൂർ കൂട്ടായ്‌മയും അബുദാബി മലയാളി സമാജവും ഇക്വിറ്റി പ്ലസുമായി ചേർന്ന് സംഘടിപ്പിക്കുന്ന അത്തച്ചമയ ഘോഷയാത്ര 24-ന് അബുദാബി മദീന സായിദ് ഷോപ്പിങ് മാളിൽ നടക്കും. വിവിധ കലാപരിപാടികൾ, കഥകളി, തിറ, ശിങ്കാരിമേളം, പുലിക്കളി, ചെണ്ടമേളം, അമ്മൻ കുടം, സംഗീതനിശ തുടങ്ങിയവ ഘോഷയാത്രയിലുണ്ടാകും. കൂടാതെ തിരുവാതിരക്കളി മത്സരം, വിവിധ കലാമത്സരങ്ങൾ എന്നിവയും അരങ്ങേറും. അബുദാബി മലയാളി സമാജം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പരിപാടിയുടെ പോസ്റ്റർ പ്രകാശിപ്പിച്ചു. ചടങ്ങിൽ അബുദാബി മലയാളി സമാജം പ്രസിഡന്റ് സലിം ചിറക്കൽ അധ്യക്ഷനായി. മ്മടെ തൃശൂർ പ്രസിഡന്റ് അനൂപ് അനിൽദേവൻ, ഇക്വിറ്റി പ്ലസ് എംഡി ജൂബി കുരുവിള, സമാജം വൈസ് പ്രസിഡന്റ് ടി എം നിസാർ, ട്രഷറർ യാസിർ അറഫാത്ത്, മ്മടെ തൃശൂർ ജനറൽ സെക്രട്ടറി സുനിൽ ആലുങ്കൽ എന്നിവർ സംസാരിച്ചു.
മ്മടെ തൃശൂർ കൂട്ടായ്‌മയും അബുദാബി മലയാളി സമാജവും ചേർന്ന് സംഘടിപ്പിക്കുന്ന അത്തച്ചമയ ഘോഷയാത്രയുടെ പോസ്റ്റർ പ്രകാശിപ്പിക്കുന്നു









0 comments