അബുദാബിയിൽ ആദ്യമായി അത്തച്ചമയഘോഷയാത്ര

athachamayam
വെബ് ഡെസ്ക്

Published on Aug 27, 2025, 04:59 PM | 1 min read

അബുദാബി: അബുദാബിയിൽ ആദ്യമായി അത്തച്ചമയ ഘോഷയാത്ര സംഘടിപ്പിച്ചു. വൈവിധ്യമാർന്ന കലാരൂപങ്ങൾകൊണ്ടും ഗജവീരന്റെ എഴുന്നള്ളത്ത് കൊണ്ടും വാദ്യമേളങ്ങൾകൊണ്ടും ബഹുജനപങ്കാളിത്തം കൊണ്ടും ഏറെ ശ്രദ്ധേയമായി. യുഎഇയിലെ അംഗീകൃത സംഘടനകളുടെയും അമച്വർ സംഘടനകളുടെയും സഹകരണത്തോടെ മദീനസായിദിൽ സംഘടിപ്പിച്ച ഘോഷയാത്രയ്ക്ക് അബുദാബി മലയാളി സമാജം, മ്മടെ തൃശൂർ, ഇക്യൂറ്റി പ്ലസ്, ഹിറ്റ് 96.7 എഫ്എം, ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ എന്നിവർ നേതൃത്വം നൽകി.


ഘോഷയാത്രയിൽ മഹാബലി, വാമനൻ, പഞ്ചാരി മേളം, മുത്തുക്കുടകൾ, കഥകളി, തെയ്യം, മോഹിനിയാട്ടം, തിരുവാതിര, കോൽക്കളി, ഓണക്കളി, കൈ കൊട്ടിപ്പാട്ട്, കരോൾ ഗാനങ്ങൾ, കുമ്മാട്ടി, ഒപ്പന, മാർഗം കളി, പുലിക്കളി, വള്ളംകളി, മയിലാട്ടം, അമ്മക്കുടം, ശിങ്കാരിമേളം, പൂക്കാവടി, താലപ്പൊലി എന്നിവ അണിനിരന്നു.


കലാമണ്ഡലം അനുരാഗ് ഉൾപ്പെടെയുള്ള കലാകാരൻമാർ നാട്ടിൽ നിന്നും എത്തിയിരുന്നു. ലുലു മാളിന്റെ ഫുഡ്കോർട്ടിൽ സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനത്തിൽ മ്മടെ തൃശൂർ പ്രസിഡന്റ് അനൂപ് അനിൽദേവൻ, അബുദാബി മലയാളി സമാജം പ്രസിഡന്റ് സലിം ചിറക്കൽ, ജനറൽ സെക്രട്ടറി ടി. വി. സുരേഷ് കുമാർ, ഇക്വിറ്റി പ്ലസ് മാനേജിങ്ങ് ഡയറക്ടർ ജൂബി കുരുവിള, ലുലു ഇന്റർനാഷണൽ ഡയറക്ടർ മാർക്കറ്റിങ്ങ് ആൻറ് കമ്മ്യൂണിക്കേഷൻ നന്ദകുമാർ, ഇന്ത്യ സോഷ്യൽ ആന്റ് കൾച്ചറൽ സെന്റർ പ്രസിഡന്റ് ജയചന്ദ്രൻ നായർ, സുനിൽ ആലുങ്കൽ എന്നിവർ സംസാരിച്ചു.


തുടർന്ന് ഓണം മാമാങ്കം എന്ന പേരിൽ കലാവിരുന്ന് അരങ്ങേറി. ഹിറ്റ് 96.7 എഫ്എം ലെ അനുനന്ദ അവതാരകയായിരുന്നു. സമാജം ചീഫ് കോർഡിനേറ്റർ ഗോപകുമാർ, വൈസ്പ്രസിഡന്റ് ടി എം നിസാർ, ട്രഷറർ യാസിർ അറഫാത്ത്, കലാവിഭാഗം സെക്രട്ടറി യാസിർ, അസി. കലാവിഭാഗം സെക്രട്ടറി സാജൻ ശ്രീനിവാസൻ, മ്മടെ തൃശ്ശൂർ ഇവന്റ് കോർഡിനേറ്റർ ദീപേഷ്, രഞ്ജിത്ത് ജയൻ എന്നിവർ ഘോഷയാത്രയ്ക്ക് നേതൃത്വം നൽകി.



deshabhimani section

Related News

View More
0 comments
Sort by

Home