ഓർമ ലഹരി വിരുദ്ധ ബോധവൽക്കരണം സംഘടിപ്പിച്ചു

ദുബായ്: ഓർമ ദുബായ് ഓൺലൈനായി ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. തൃശൂർ അസിസ്റ്റന്റ് എക്സൈസ് കമീഷ ണർ പി കെ സതീഷ്, കൗൺസലി ങ് സൈക്കോളജിസ്റ്റ് ഡോ. ലിസി ഷാജഹാൻ എന്നിവർ ക്ലാസുകൾ നയിച്ചു. ലഹരി ഉപയോഗത്തിന്റെ വ്യാപ്‌തിയും അനന്തരഫലങ്ങളെക്കുറിച്ചും സംസ്ഥാന സർക്കാർ ഒരുക്കിയ പ്രതിരോധ മാർഗങ്ങളെകുറിച്ചും പി കെ സതീഷ് വിശദീകരിച്ചു.
മാതാപിതാക്കൾ എങ്ങനെയാണ് കുട്ടികളിലെ മാറ്റം തിരിച്ചറിയേണ്ടതെന്നും അവരെ പൗരബോധമുള്ളവരാക്കി എങ്ങനെ വളർത്താമെന്നും ഡോ. ലിസി വിവരിച്ചു. ഓർമ വൈസ് പ്രസിഡന്റ് ഡോ. നൗഫൽ പട്ടാമ്പി അധ്യക്ഷനായി. ഓർമ ജനറൽ സെക്രട്ടറി പ്രദീപ് തോപ്പിൽ, സെക്രട്ടറി ജിജിത അനിൽ, അഡ്വ. ഗിരിജ എന്നിവർ സംസാരിച്ചു.









0 comments