ഇന്ത്യൻ പാർലമെന്ററി പ്രതിനിധി സംഘം കുവൈത്തിലെത്തി

കുവൈത്ത് സിറ്റി : അതിർത്തി കടന്നുള്ള ഭീകരതയ്ക്കെതിരായ ഇന്ത്യയുടെ ഏകീകൃത നിലപാട് പങ്കുവയ്ക്കുന്നതിനായി കുവൈത്തിലെത്തിയ സർവ കക്ഷി ഇന്ത്യൻ പാർലമെന്ററി പ്രതിനിധി സംഘത്തിന് വിമാനത്താവളത്തിൽ കുവൈത്തിലെ ഇന്ത്യൻ അംബസഡർ ആദർശ് സ്വൈകയും എംബസി ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരണം നൽകി. ദ്വിദിന ഔദ്യോഗിക സന്ദർശ നത്തിനായാണ് സംഘം കുവൈ ത്തിൽ എത്തിയിരിക്കുന്നത്. കു വൈത്തിലെ രാഷ്ട്രീയ, ഭരണ, സുരക്ഷാതലങ്ങളിലെ മുതിർന്ന പ്രതിനിധികളുമായി സംഘം കൂടി ക്കാഴ്ച നടത്തും. ഇന്ത്യ- പാക് സം ഘർഷം ഉടലെടുക്കാനുണ്ടായ സാഹചര്യങ്ങളും തുടർന്ന് നട ത്തിയ ഓപ്പറേഷൻ സിന്ദുറിൻ്റെ പശ്ചാത്തലവും ദേശീയ സുരക്ഷാ നടപടികൾക്കായി ഇന്ത്യ സ്വീകരിച്ച നിലപാടുകളും കൂടി ക്കാഴ്ചയിൽ കുവൈത്ത് സർക്കാരി ൻ്റെ പ്രതിനിധികളോട് സംഘം വിശദീകരിക്കും.
ലോക്സഭ അംഗവും രാജ്യത്തെ കമ്യൂണിക്കേഷൻസ് ആൻഡ് ഇൻ ഫർമേഷൻ ടെക്നോളജി കമ്മിറ്റി ചെയർമാനുമായ നിഷികാന്ത് ദു ബേ, നാഗാലാൻഡിൽ നിന്നുള്ള ആദ്യ വനിത രാജ്യസഭാഗം എസ് ഫാങ്‌നോൺ കോന്യാക്, ദേശീയ വനിതാ കമീഷൻ മുൻ ചെയർപേ ഴ്‌സണും രാജ്യസഭ അംഗവുമായ രേഖ ശർമ, ലോക്സഭ അംഗം അസ ദുദ്ദീൻ ഒവൈസി, രാജ്യസഭ അംഗ വും ചണ്ഡീഗഢ് യൂണിവേഴ്‌സിറ്റി യുടെ സ്ഥാപക ചാൻസലറുമായ സത്നാം സിങ് സന്ധു, മുൻ കേന്ദ്ര ആരോഗ്യമന്ത്രിയും മുഖ്യമന്ത്രിയും രാജ്യസഭ അംഗവുമായ ഗുലാം നബി ആസാദ്, മുൻ വിദേശസെ ക്രട്ടറി കൂടിയായ ഹർഷ് വധൻ ശ്രിംഗ്ല തുടങ്ങിയവർ ഇന്ത്യൻ സം ഘത്തിൽ ഉൾപ്പെടുന്നു. കുവൈ ത്തിലെ ഉന്നത ഉദ്യോഗസ്ഥർ, ഇന്ത്യൻ സമൂഹം, മാധ്യമപ്രവർ ത്തകർ, സിവിൽ സൊസൈറ്റി നേതാക്കൾ തുടങ്ങിയവരുമായും സംഘം കുടിക്കാഴ്ച നടത്തും.









0 comments