അൽബേനിയയിലെ കാട്ടുതീ നിയന്ത്രണ പ്രവർത്തനങ്ങൾ ഊർജിതമാക്കി യുഎഇ സംഘം

ദുബായ്: അൽബേനിയയിലെ നിരവധി പ്രദേശങ്ങളിൽ പടർന്ന കാട്ടുതീ അണയ്ക്കാനുള്ള യുഎഇ രക്ഷാസംഘത്തിന്റെ ശ്രമങ്ങൾ തുടർച്ചയായ അഞ്ചാം ദിവസവും തുടരുന്നു. തദ്ദേശഭരണ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പ്രവർത്തനം.
ഉയർന്ന താപനിലയും ദുഷ്‌കരമായ ഭൂപ്രകൃതിയും സൃഷ്ടിക്കുന്ന വെല്ലുവിളികൾക്കിടയിലും ഏറ്റവും പുതിയ ഉപകരണങ്ങൾ വിനിയോഗിച്ച് സംഘം ഫീൽഡ് പ്രവർത്തനങ്ങൾ ശക്തമാക്കി.
സംയുക്ത വിമാനങ്ങളുടെയും പ്രത്യേക സംഘത്തിന്റെയും വരവോടെ കഴിഞ്ഞ തിങ്കളാഴ്ചയാണ് യുഎഇ തീ അണക്കൽ പ്രവർത്തനങ്ങൾ ആരംഭിച്ചത്.








0 comments