അൽഹസ നവോദയ പ്രവാസി ആരോഗ്യ സംരക്ഷണ ദിനാചരണം സംഘടിപ്പിച്ചു

നവോദയ കേന്ദ്ര പ്രസിഡന്റ് ഹനീഫ മൂവാറ്റുപുഴ ഉദ്ഘാടനം ചെയ്യുന്നു
അൽ ഹസ്സ: നവോദയ സാംസ്കാരിക വേദി കിഴക്കൻ പ്രവിശ്യ-അൽ ഹസ്സ പ്രവാസി ആരോഗ്യ സംരക്ഷണ ദിനത്തോട് അനുബന്ധിച്ച് യോഗക്ലാസ് സംഘടിപ്പിച്ചു. മുബാറസ് മോഡേൺ ഇൻറർനാഷണൽ സ്കൂളിൽ സംഘടിപ്പിച്ച പരിപാടി നവോദയ കേന്ദ്ര കമ്മറ്റി പ്രസിഡൻറ് ഹനീഫ മൂവാറ്റുപുഴ ഉദ്ഘാടനം ചെയ്തു. അൽഹസ്സ കുടുംബ വേദി സെക്രട്ടറിയും സ്വാഗതസംഘം ചെയർമാനുമായ ശ്രീകുമാർ അധ്യക്ഷനായി. നവോദയ അൽ ഹസ്സ റീജിയണൽ ആക്ടിംഗ് സെക്രട്ടറി ചന്ദ്രശേഖരൻ മാവൂർ സ്വാഗതമാശംസിച്ചു.
ഐടി പ്രൊഫഷണലും പ്രശസ്ത യോഗാചാര്യയുമായ ശ്രുതി തുളസീധരൻ പ്രവാസികളുടെ ആരോഗ്യ സംരക്ഷണത്തെക്കുറിച്ച് സംസാരിച്ചു. വനിതാവേദി അംഗങ്ങളായ മഹിമ റോഷൻ, ശ്യാമിലി ധനേഷ് എന്നിവർ സുംബ വ്യായാമമുറ പരിചയപ്പെടുത്തി.
നവോദയ കേന്ദ്ര കമ്മിറ്റി അംഗങ്ങൾ, അൽഹസ റീജണൽ കമ്മിറ്റി അംഗങ്ങൾ, കുടുംബ വേദി കേന്ദ്ര, ഏരിയ കമ്മിറ്റി അംഗങ്ങൾ, വനിതാ വേദി ബാലവേദി അംഗങ്ങൾ, ഏരിയ കമ്മിറ്റി അംഗങ്ങൾ, യൂണിറ്റ് കമ്മിറ്റി അംഗങ്ങൾ, നവോദയ പ്രവർത്തകർ എന്നിവർ സന്നിഹിതരായ ചടങ്ങിന് കേന്ദ കമ്മറ്റി അംഗവും സ്വാഗതസംഘം കൺവീനറുമായ പ്രമോദ് കേളോത്ത് നന്ദി പറഞ്ഞു.









0 comments