അക്ഷരക്കൂട്ടം സിൽവർ ജൂബിലി ആഘോഷ സമാപനവും ഇഫ്‌താർ വിരുന്നും നടത്തി

iftar meet
വെബ് ഡെസ്ക്

Published on Mar 26, 2025, 07:28 PM | 1 min read

ദുബായ് : അക്ഷരക്കൂട്ടത്തിന്റെ ഒരു വർഷക്കാലം നീണ്ടു നിന്ന സിൽവർ ജൂബിലി ആഘോഷങ്ങളുടെ സമാപനവും ഇഫ്‌താർ വിരുന്നും ഗർഹൂദിലെ ബ്ലൂ സിറ്റി റെസ്റ്റാറ്റാന്റിൽ നടന്നു. സിൽവർ ജൂബിലിയുമായി ബന്ധപ്പെട്ട് നടത്തിയ പരിപാടികളെക്കുറിച്ചുള്ള അവലോകനത്തിനും ചർച്ചകൾക്കും ശേഷം പുതുതായി നിലവിൽ വന്ന അഡ്മിൻ പാനൽ ചുമതലയേറ്റു.


അക്ഷരക്കൂട്ടത്തിന്റെ ആരംഭവും മുൻകാല പ്രവർത്തനങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഹ്രസ്വ ചരിത്രം ഷാജി ഹനീഫ് പങ്കുവെച്ചു. പുതിയ പാനലിന്റെ നേതൃത്വത്തിൽ സ്മരണികയും സാംസ്‌കാരിക പ്രവർത്തനങ്ങളുടെ 25 വർഷങ്ങൾ എന്ന പേരിൽ സമാഹാരവും പ്രകാശനം ചെയ്യാൻ തീരുമാനിച്ചു. സ്മരണികയുടെ എഡിറ്റർമാരായി ഹമീദ് ചങ്ങരംകുളം, എം സി നവാസ് എന്നിവരെയും സമാഹാരത്തിന്റെ എഡിറ്റർമാരായി ഉണ്ണികൃഷ്ണൻ കൊട്ടാരത്തിൽ, റീന സലിം, റസീന ഹൈദർ എന്നിവരെയും ചുമതലപ്പെടുത്തി.


സാംസ്‌കാരിക പ്രവർത്തനങ്ങളുടെ 25 വർഷങ്ങൾ എന്ന വിഷയത്തെ ആസ്പദമാക്കി പൊതുമത്സരം നടത്താനും മികച്ച 10 സൃഷ്ടികൾ സ്മരണികയിൽ ഉൾപ്പെടുത്താനും തീരുമാനിച്ചു. ബാക്കിയുള്ള 15 സൃഷ്ടികൾ യുഎ ഇ യിൽ 25 വർഷം പൂർത്തീകരിക്കുകയോ അത്രയും വർഷത്തെ അനുഭവസമ്പത്തുള്ളവരോ ആയ പ്രവാസികളിൽ നിന്നും സ്വീകരിക്കുന്നതായിരിക്കും.


ആഴ്ചകൾ തോറും അക്ഷരക്കൂട്ടം വാട്സാപ്പ് ഗ്രൂപ്പിലെ അംഗങ്ങൾക്കായി പുസ്തകാസ്വാദനം, പുസ്‌തക ചർച്ച, സർഗാത്മക എഴുത്തിനെക്കുറിച്ചും പുസ്തകങ്ങളെക്കുറിച്ചും സമകാലീന വിഷയങ്ങൾ, സിനിമ എന്നിവയെക്കുറിച്ചുമുള്ള ചർച്ചകൾ സംഘടിപ്പിക്കും. കൂടാതെ അംഗങ്ങൾക്ക് സ്വന്തം കൃതികൾ അവതരിപ്പിക്കാനും പുസ്‌തകപരിചയം, പദ്യപാരായണം എന്നിവയ്ക്കും അവസരങ്ങൾ ലഭ്യമാക്കുവാൻ സാഹിത്യ വിഷയങ്ങളിൽ ഊന്നിയുള്ള ചർച്ചകൾക്ക് പ്രാധാന്യം നൽകും.


ഓണാഘോഷം, മുഖാമുഖം, കൂടിക്കാഴ്ചകൾ എന്നിവയാണ് മറ്റു പരിപാടികൾ. ഇസ്മയിൽ മേലടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഇ കെ ദിനേശൻ, ഹമീദ് ചങ്ങരംകുളം എന്നിവർ സംസാരിച്ചു എം സി നവാസ് സ്വാഗതവും അജിത് വള്ളോലി നന്ദിയും പറഞ്ഞു.



deshabhimani section

Related News

0 comments
Sort by

Home