അക്കാഫ് ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു

ഷാർജ: കോളേജ് അലുമിനികളുടെ കൂട്ടായ്മയായ അക്കാഫ് ഇവെന്റ്സ് ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. അക്കാഫ് ഇവെന്റ്സ് ഒരുക്കിയ സുഹൂറിൽ എലൈറ്റ് മാനേജിങ് ഡയറക്ടർ ഹരികുമാർ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
റംസാനിലെ പുണ്യ ദിനങ്ങളിലെല്ലാം അർഹരായവരിലേക്കു ഭക്ഷണപ്പൊതികൾ എത്തിക്കുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി ഒരുക്കിയ സുഹൂറിൽ പ്രമുഖ വ്യക്തികളും അക്കാഫ് പ്രവർത്തകരും പങ്കെടുത്തു.
ബി ജി കൃഷ്ണൻ, ഫസ്‌ലു, മിന്റു, എം സി എ നാസർ എന്നിവർ മുഖ്യാതിഥികളായി.
ചാൾസ് പോൾ, ഷാഹുൽ ഹമീദ്, വി എസ് ബിജുകുമാർ, ജൂഡിന് ഫെർണാണ്ടസ്, അനൂപ് അനിൽ ദേവൻ, അഡ്വ. ബക്കർ അലി, അഡ്വ. ഹാഷിക്, മനോജ് കെ വി, വി സി മനോജ്, റാണി സുധീർ, വിദ്യ പുതുശ്ശേരി, രശ്മി ഐസക്, സിന്ധു ജയറാം എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
ഷൈജു രാമചന്ദ്രൻ, പുഷ്പജൻ, സന്തോഷ് കണ്ണങ്ങനാട്ട് , ജോയിന്റ് മനൂവ് വലിയവീട്ടിൽ, ഷാജൻ മാത്യു, ഹാരിസ് യൂനുസ്, സരിൻ സണ്ണി, ബിജോയ് എൻ ഐ എന്നിവർ ഇഫ്താർ കിറ്റുകളുടെ വിതരണത്തിന് നേതൃത്വം നൽകി.









0 comments