അബുദാബി മാർത്തോമ്മാ ഇടവക ഗായകസംഘം സുവര്‍ണ ജൂബിലി ആഘോഷങ്ങൾക്ക് എട്ടിന് തുടക്കം

റവ. ജിജോ സി ഡാനിയേല്‍ സംസാരിക്കുന്നു
അബുദാബി: അബുദാബി മാര്‍ത്തോമ്മാ ഇടവക ഗായകസംഘത്തിന്‍റെ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ ജൂൺ എട്ടിന് തുടങ്ങും. ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികള്‍ മുസഫ ദേവാലയത്തില്‍ മലങ്കര മാര്‍ത്തോമ്മാ സഭയുടെ പരമാധ്യക്ഷന്‍ ഡോ.തിയോഡോഷ്യസ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഇടവക വികാരി റവ.ജിജോ സി ഡാനിയേല്‍ അധ്യക്ഷനാകും. സഹവികാരി റവ.ബിജോ എ തോമസ് സന്ദേശം നല്‍കും. സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ചികിത്സ, നിര്‍ധനരുടെ വിവാഹം, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ പ്രയാസമനുഭവിക്കുന്നവര്‍ക്ക് സഹായമെത്തിക്കും. കൂടാതെ മിഷന്‍ രംഗത്തും ആവശ്യമായ സഹായങ്ങള്‍ ചെയ്യും. ആഘോഷങ്ങളുടെ ഭാഗമായി സംഗീത സന്ധ്യ, എക്യൂമിനിക്കല്‍ സംഗമം, ഈസ്റ്റര്‍ കരോള്‍ തുടങ്ങിയ പരിപാടികളും നടക്കും.
റവ. ജിജോ സി.ഡാനിയേല്‍ (പ്രസിഡന്റ്), റവ. ബിജോ എ തോമസ്(വൈസ് പ്രസിഡന്റ്), റിനോഷ് മാത്യു വര്‍ഗീസ്(ജനറല്‍ കണ്‍വീനര്‍), റോയ് ജോര്‍ജ് (പ്രോജക്ട്), സുനില്‍ തോമസ്(ഫിനാന്‍സ്), നോയല്‍ ജി.ഡാനിയല്‍(പ്രോഗ്രാം), സിജി ജോര്‍ജ്(പബ്ലിസിറ്റി), ഷൈല മനോജ്(റിസപ്ഷന്‍), ജെനി ജോണ്‍(പ്രയര്‍ സെല്‍), ഏബല്‍ ബിജു മാത്യു(സെക്രട്ടറി), പ്രിന്‍സി ചാള്‍സ്(ലേഡീസ് സെക്രട്ടറി), ഫിലിപ്പ് കെ.മാത്യു(ക്വയര്‍ മാസ്റ്റര്‍), സച്ചിന്‍ ഇട്ടി കോശി(അസിസ്റ്റന്റ് ക്വയര്‍ മാസ്റ്റര്‍), അജിന്‍ സാം കോശി(അസിസ്റ്റന്റ് ക്വയര്‍ മാസ്റ്റര്‍) എന്നിവര്‍ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.









0 comments