അബുദാബി മലയാളി സമാജം വേനൽ പറവകൾ സമാപിച്ചു

അബുദാബി : അബുദാബി മലയാളി സമാജത്തിന്റെ ആഭിമുഖ്യത്തിൽ രണ്ടാഴ്ച നീണ്ടുനിന്ന അനുരാഗ് സ്മാരക വേനലവധി ക്യാമ്പ്-2025 'വേനൽ പറവകൾ' സമാപിച്ചു. നാട്ടിൽ നിന്നെത്തിയ ട്രെയിനറും, മോട്ടിവേഷൻ സ്പീക്കറുമായ ആഷിക് ദിൽജിത്ത് ആയിരുന്നു ക്യാമ്പ് നയിച്ചത്. ക്യാമ്പിൽ പങ്കെടുത്ത കുട്ടികളെ പൂത്തുമ്പികൾ, ശലഭങ്ങൾ, കുഞ്ഞാറ്റകൾ, മിന്നാമിനുങ്ങ് എന്നീ പേരുകൾ നൽകി നാല് ഗ്രൂപ്പുകളായി തിരിച്ചു. നിയ റോജി, അന്നപൂർണ അഭിലാഷ്, ഷാരോൺ, അഡോൺ എന്നിവരെ യഥാക്രമം ഗ്രൂപ്പ് ലീഡർമാരായും തെരഞ്ഞെടുത്തു.
ഏറ്റവും കൂടുതൽ പോയിന്റുകൾ നേടിയ പൂത്തുമ്പികൾ ടീം അനുരാഗ് മെമ്മോറിയൽ റോളിങ്ങ് ട്രോഫിക്ക് അർഹരായി. ബെസ്റ്റ് ക്യാമ്പറായി ഹവ്വ മുഹമ്മദും തെരഞ്ഞെടുക്കപ്പെട്ടു. ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾക്ക് സർട്ടിഫിക്കറ്റും ട്രോഫിയും വിതരണം ചെയ്തു. ആക്ടിങ്ങ് ജനറൽ സെക്രട്ടറി ഷാജഹാൻ ഹൈദരലി, പുന്നൂസ് ചാക്കോ, ടോമിച്ചൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. വിവിധ ഗ്രൂപ്പുകളുടെ കോർഡിനേറ്റർമാരായി വനിതാ വിഭാഗം ജോയിന്റ് കൺവീനർമാരായ ശ്രീജ പ്രമോദ്, നമിത സുനിൽ എന്നിവരെ കൂടാതെ അശ്വതി അഭിലാഷ്, അനീഷ്യ അഭിലാഷ്, പ്രമീള ശശി, ഷെഹ്‌സാദ്, അനുപ്രിയ, കീർത്തന ബിശ്വാസ്, ലക്ഷ്മി ബാനർജി എന്നിവരെ ചുമതലപ്പെടുത്തി.
സമാജം പ്രസിഡന്റ് സലിം ചിറക്കൽ അധ്യക്ഷനായ സമാപന സമ്മേളനത്തിൽ വൈസ് പ്രസിഡന്റ് ടി എം നിസാർ, അഡ്വ. എ എം രോഹിത്, കോർഡിനേഷൻ കമ്മിറ്റി ചെയർമാൻ ബി യേശുശീലൻ, ജനറൽ കൺവീനർ സുരേഷ് പയ്യന്നൂർ, അജിത് സുബ്രഹ്മണ്യൻ, അഖിൽ സുബ്രഹ്മണ്യൻ, ലേഡീസ് വിങ് ജോയിന്റ് കൺവീനർമാരായ ഷീന ഫാത്തിമ, ചിലു സൂസൻ മാത്യു, ബാലവേദി കോർഡിനേറ്റർ വൈഗ അഭിലാഷ്, വോളന്റിയർ ക്യാപ്റ്റൻ അഭിലാഷ് പിള്ള, മാനേജിങ് കമ്മിറ്റി അംഗങ്ങളായ സുധീഷ് കൊപ്പം, ജാസിർ ബിൻ സലിം, എൻ ശശി, അനിൽകുമാർ, സാജൻ
എന്നിവർ സംസാരിച്ചു. മാനേജിങ് കമ്മിറ്റി അംഗവും, സമ്മർ ക്യാമ്പ് ജനറൽ കൺവീനറുമായ ഷാജികുമാർ സ്വാഗതവും ട്രഷറർ യാസർ അറാഫത്ത് നന്ദിയും പറഞ്ഞു.









0 comments