മലയാളം മിഷൻ അധ്യാപക പരിശീലനം; അധ്യാപകർ വിദ്യാർഥികളായി

പരിശീലനക്കളരിയിൽ പങ്കെടുത്ത അധ്യാപകർ സംഘാടകർക്കൊപ്പം
അബുദാബി: അക്ഷരങ്ങൾ പഠിപ്പിച്ചും കുട്ടികൾക്ക് മാതൃഭാഷയുടെ ആദ്യാക്ഷരങ്ങൾ പകർന്നു നൽകിയിരുന്ന അധ്യാപകർ കുട്ടികളായി മാറിയ നിമിഷങ്ങൾക്ക് അബുദാബി കേരള സോഷ്യൽ സെന്റർ സാക്ഷ്യംവഹിച്ചു. എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം' എന്ന സന്ദേശവുമായി സംസ്ഥാന സാംസ്കാരിക വകുപ്പിന്റെ കീഴിൽ നടന്നുവരുന്ന മലയാളം മിഷൻ അബുദാബി ചാപ്റ്ററിന്റെ കീഴിൽ സംഘടിപ്പിച്ച രണ്ടു ദിവസം നീണ്ടുനിന്ന അധ്യാപക പരിശീലനക്കളരിയാണ് ഈ കാഴ്ചയ്ക്ക് വേദിയായത്.
പരിശീലക നൽകിയ കേട്ടെഴുത്ത് എഴുതിയും, ചൊല്ലിക്കൊടുക്കുത്ത കവിതകൾ ഏറ്റുചൊല്ലിയും ഗൾഫിലെ വേനലവധി ക്യാമ്പുകളിലെ കുട്ടികളെപ്പോലെ മുതിർന്നവർ മാറുന്ന കാഴ്ചയായിരുന്നു അധ്യാപക പരിശീലന ക്യാമ്പിൽ കാണാനായത്. പരിശീലനത്തിൽ ആദ്യദിവസം 32 അധ്യാപകരും രണ്ടാം ദിവസം 77 അധ്യാപകരും പങ്കെടുത്തു.
ചെയർമാൻ എ. കെ. ബീരാൻകുട്ടി അധ്യാപക പരിശീലന കളരി ഉദ്ഘാടനം ചെയ്തു. മലയാളം മിഷൻ അബുദാബി ചാപ്റ്റർ പ്രസിഡന്റ് സഫറുള്ള പാലപ്പെട്ടി അധ്യക്ഷനായി. സെക്രട്ടറി ബിജിത് കുമാർ സ്വാഗതവും ഷാബിയ മേഖല കോർഡിനേറ്റർ ഷൈനി ബാലചന്ദ്രൻ നന്ദിയും പറഞ്ഞു. പരിശീലനത്തിന് മലയാളം മിഷൻ റിസോഴ്‌സ് പേഴ്‌സണും എഴുത്തുകാരിയുമായ റാണി പി. കെ. നേതൃത്വം നൽകി.
0 comments