യുവകലാസാഹിതി: ഓണപ്പൂവിളി 2025 സംഘടിപ്പിച്ചു

യുവകലാസാഹിതിയുടെ ഓണപൂവിളി 2025 അഹല്യ ഗ്രൂപ്പ് ചീഫ് ഓപ്പറേഷൻസ് മാനേജർ സൂരജ് പ്രഭാകർ ഉദ്ഘാടനം ചെയ്യുന്നു.
അബുദാബി: പ്രവാസി മലയാളികളുടെ ഓണാഘോഷങ്ങൾക്ക് തുടക്കമായി. യുവകലാസാഹിതിയുടെ നേതൃത്വത്തിൽ ഓണപ്പൂവിളി 2025 കേരള സോഷ്യൽ സെന്ററിൽ നടന്നു. അഹല്യ ഗ്രൂപ്പ് ചീഫ് ഓപ്പറേഷൻസ് മാനേജർ സൂരജ് പ്രഭാകർ ഉദ്ഘാടനം ചെയ്തു. യുവകലാസാഹിതി പ്രസിഡന്റ് രാകേഷ് മൈലപ്ര അധ്യക്ഷനായി. 2024-2025 അധ്യയന വർഷത്തിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ ചടങ്ങിൽ അനുമോദിച്ചു. പരമ്പരാഗത ഓണകലാരൂപങ്ങളും സംഗീത-നൃത്ത പരിപാടികളും നടന്നു. യുവകലാസാഹിതി സെക്രട്ടറി നിതിൻ പ്രദീപ്, പ്രോഗ്രാം കൺവീനർ സതീഷ് കാവിലകത്ത്, കേരള സോഷ്യൽ സെന്റർ ജനറൽ സെക്രട്ടറി സജീഷ് നായർ, അബുദാബി മലയാളി സമാജം പ്രസിഡന്റ് സലിം ചിറക്കൽ, ജനറൽ സെക്രട്ടറി സുരേഷ് കുമാർ, യുവകലാസാഹിതി കോ-ഓർഡിനേഷൻ സെക്രട്ടറി വിൽസൺ തോമസ്, ശക്തി തിയറ്റേഴ്‌സ് അബുദാബി ആക്ടിങ്ങ് പ്രസിഡന്റ് അസീസ് ആനക്കര, റോയ് വർഗീസ്, സുനിൽ ബാഹുലേയൻ, ആമി ഹിഷാം, സായൂജ്യ സുനിൽ എന്നിവർ പങ്കെടുത്തു.









0 comments