അനുശോചന യോഗം സംഘടിപ്പിച്ചു

ദമ്മാം: നവോദയ സാംസ്‌കാരിക വേദി അൽ ഹസ ഇൻഡസ്ട്രിയൽ ഏരിയ കമ്മിറ്റിയംഗവും അയൂൺ യൂണിറ്റ് സെക്രട്ടറിയുമായിരുന്ന തോമസ് മാത്യുവിന്റെ വിയോഗത്തിൽ അനുശോചനയോഗം സംഘടിപ്പിച്ചു. അൽ ഹസ ഇൻട്രസ്ട്രിയൽ ഏരിയയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ഏരിയ ആക്‌ടിങ് പ്രസിഡന്റ് ഷാബു സുന്ദരേശൻ അധ്യക്ഷനായി.
നവോദയ കേന്ദ്ര പ്രസിഡന്റ് ഹനീഫ മൂവാറ്റുപുഴ, റീജണൽ സെക്രട്ടറി ജയപ്രകാശ് ഉളിയകോവിൽ, പ്രസിഡന്റ് ചന്ദ്രബാബു കായ്ക്കൽ, ട്രഷറർ പ്രദീപ് തായത്ത്, ജോ. സെക്രട്ടറി ചന്ദശേഖരൻ മാവൂർ, മുബാറസ് ഏരിയ സെക്രട്ടറി പ്രമോദ് കേളോത്, ജോ. സെക്രട്ടറി സുരേന്ദ്രൻ മമ്പറം, ഹഫുഫ് ഏരിയ സെക്രട്ടറി ഷൈൻ കോട്ടുകുന്നം, ഇൻഡസ്ടിയൽ ഏരിയ ആക്ടിങ് സെക്രട്ടറി ദിലീഷ് ഖാൻ, അയൂൺ സെന്റർ യൂണിറ്റ് സെക്രട്ടറി ജിഗീഷ്, അയൂൺ സനയ്യ യൂണിറ്റ് സെക്രട്ടറി അനിൽ ജസ്റ്റിൻ, അയൂൺ യൂണിറ്റിനെ പ്രതിനിധീകരിച്ച് സജീർ എന്നിവർ സംസാരിച്ചു. ഏരിയ വൈസ് പ്രസിഡന്റ് അജയൻ കൊച്ചത്ത് സ്വാഗതവും ഇൻഡസ്ട്രിയൽ ഏരിയ ജോ. ട്രഷറർ അയൂബ് നന്ദിയും പറഞ്ഞു.
തോമസ് മാത്യു അനുശോചനയോഗത്തിൽനിന്ന്
0 comments