ഇന്ത്യന്‍ സ്‌കൂള്‍ കാമ്പസില്‍ ബഹറിന്‍ ദേശീയ ദിനം ആഘോഷിച്ചു

മനാമ > ഇന്ത്യന്‍ സ്‌കൂള്‍ ഇസ ടൗണ്‍ കാമ്പസില്‍ വിവിധ പരിപാടികളോടെ ബഹറിന്‍ ദേശീയ ദിനം ആഘോഷിച്ചു. ഇസ ടൗണ്‍ ജഷന്‍മല്‍ ഓഡിറ്റോറിയത്തില്‍ വ്യാഴാഴ്ച രാവിലെ നടന്ന വര്‍ണാഭമായ പരിപാടികളില്‍ ദേശീയ വസ്ത്രമണിഞ്ഞു പതാകയും കയ്യിലേന്തി കുട്ടികള്‍ അണിനിരന്നു. സ്‌കൂളിലെ അറബിക് വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ദേശീയ ദിനം ആഘോഷിച്ചത്.
ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് എസ് നടരാജന്‍ ദേശീയ പതാക ഉയര്‍ത്തി. വൈസ് ചെയര്‍മാന്‍ ജയഫര്‍ മൈദാനി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം മുഹമ്മദ് നയാസ് ഉല്ല, പ്രിന്‍സിപ്പല്‍ വി ആര്‍ പളനിസ്വാമി, വൈസ് പ്രിന്‍സിപ്പല്‍മാര്‍, സ്റ്റാഫ്, സ്‌കൂള്‍ വിദ്യാര്‍ഥികളും പരിപാടിയില്‍ സജീവമായി.
വിദ്യാര്‍ഥികള്‍ക്കിടയില്‍ ദേശീയ ദിനങ്ങളുടെ നിര്‍ണായക പ്രാധാന്യം പ്രതിഫലിപ്പിക്കുന്നതിനുള്ള അറബിക് വകുപ്പിന്റെ സമര്‍പ്പിത പരിശ്രമങ്ങളെ പ്രിന്‍സ് എസ് നടരാജന്‍ അഭിനന്ദിച്ചു. ബഹറിന്‍ മതപരമായ വൈവിധ്യം, സഹിഷ്ണുത, സഹവര്‍ത്തിത്വം എന്നിവയ്ക്ക് മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. അറബിക് വിഭാഗം മേധാവി റുഖയ എ റഹിം സ്വാഗതം പറഞ്ഞു.









0 comments