ഖത്തറില്‍ നിന്നും കേരളത്തിലേക്കുള്ള ജെറ്റ് എയര്‍വേഴ്‌സ് ഡയറക്‌ട് സര്‍വീസ് നിര്‍ത്തുന്നു

മനാമ > ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ നിന്നും കേരളത്തിലേക്കു നേരിട്ടുള്ള വിമാന സര്‍വീസ് ജെറ്റ് എയര്‍വേയ്സ് നിര്‍ത്തുന്നു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, എന്നിവിടങ്ങളിലേക്കുള്ള സര്‍വീസാണ് ഡിസംബര്‍ മൂന്ന് മുതല്‍ നിര്‍ത്തുന്നത്.
ഖത്തര്‍ - കേരള സെക്ടറില്‍ യാത്രക്കാര്‍ ഏറെ ആശ്രയിച്ചിരുന്നതാണ് ജെറ്റ് എയര്‍വേഴ്‌സിന്റെ നേരിട്ടുള്ള സര്‍വീസ്. ഇതിനു പകരം മുംബൈയും ഡല്‍ഹിയും കേന്ദ്രമാക്കിയാകും ഈ നഗരങ്ങളിലേക്കുള്ള സര്‍വീസ്. അതേസമയം, മുംബൈ, ദല്‍ഹി സെക്ടറുകളില്‍ ഡിസംബര്‍ അഞ്ച് മുതല്‍ സര്‍വിസുകള്‍ വര്‍ധിപ്പിക്കാനും കമ്പനി പദ്ധതി തയ്യാറാക്കി.
ദോഹ-മുംബൈ (രാത്രി 10.55), മുംബൈ-ദോഹ (രാത്രി 8.30), ദോഹ-ദല്‍ഹി (പുലര്‍ച്ചെ 2.50), ദല്‍ഹി-ദോഹ (രാത്രി 11.55) എന്നീ സര്‍വിസുകളാണ് വര്‍ധിപ്പിക്കുന്നത്. സാമ്പത്തിക നഷ്ടത്തെ തുടര്‍ന്നാണ് കേരളത്തിലേക്കു നേരിട്ടുള്ള സര്‍വ്‌സ റദ്ദാക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സാമ്പത്തിക വര്‍ഷം മൂന്നാം പാദ റിപ്പോര്‍ട്ട് പ്രകാരം ജെറ്റ് എയര്‍വേഴ്‌സ് നഷ്ടം 12.61 ബില്യണ്‍ രൂപയാണ്. ഇപ്പോള്‍ തന്നെ പല ഡയരക്ട് സര്‍വീസുകളും മുംബൈ, ഡല്‍ഹി എന്നിവടങ്ങള്‍ വഴിയാക്കി പുനക്രമീകരിച്ചതായാണ് റിപ്പോര്‍ട്ട്. സര്‍വസ് ഡല്‍ഹി, മുംബൈ വഴിയാകുന്നതോടെ ദോഹാ യാത്രക്കാര്‍ക്ക് രണ്ടഒു മണിക്കൂര്‍ അധികം യാത്ര ചെയ്യേണ്ടതായി വരും.









0 comments