അബ്ബാസിന്റെ രചനകള്‍ ജീവിതത്തോട് അടുത്ത് നില്‍ക്കുന്നത്: ജോയ് മാത്യു

ഷാര്‍ജ > കെ എം അബ്ബാസിന്റെ രചനകള്‍ ജീവിത യാഥാര്‍ഥ്യങ്ങളോട് അടുത്തു നില്‍ക്കുന്നവയാണെന്ന് എഴുത്തുകാരനും സംവിധായകനുമായ ജോയ് മാത്യു പറഞ്ഞു. സമൂഹവുമായി നിരന്തരം ബന്ധം പുലര്‍ത്തുന്നത് കൊണ്ടാണ് ഈ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞത്. ദുബൈയില്‍ മാധ്യമ പ്രവര്‍ത്തകന്‍ ആയിരിക്കുമ്പോഴും അബ്ബാസ് നാടിന്റെ നന്മകളെ ഉള്‍കൊള്ളുന്നുവെന്നും ജോയ് മാത്യു പറഞ്ഞു. കെ എം അബ്ബാസിന്റെ മണല്‍ ദേശം നോവല്‍ ഷാര്‍ജ രാജ്യാന്തര പുസ്തക മേളയില്‍ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വേണു ഗോപാല്‍ മേനോന്‍ പുസ്തകം ഏറ്റു വാങ്ങി .ഡോ .എം എം ബഷീര്‍ ആമുഖ പ്രഭാഷണം നടത്തി. ഗ്രീന്‍ ബുക്ക്‌സ് എം ഡി കൃഷ്ണദാസ് മോഡറേറ്റര്‍ ആയിരുന്നു. ഡോ. കെ പി ഹുസൈന്‍, നിസാര്‍ സയ്ദ്, ജലീല്‍ പട്ടാമ്പി, പുന്നക്കന്‍ മുഹമ്മദ് അലി, ഇസ്‌മായില്‍ മേലടി, റോയ് റാഫേല്‍, എന്‍ എ അലി, ഷാജി ഹനീഫ്, പി കെ സജിത് കുമാര്‍ സംസാരിച്ചു. കെ എം അബ്ബാസ് നന്ദി പറഞ്ഞു.









0 comments