കുവൈറ്റിലേക്കുള്ള എന്‍ജീനിയരുമാരുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റുകളുടെ പരിശോധന സീഡന്‍ കമ്പനി വഴി

കുവൈറ്റ് സിറ്റി > കുവൈറ്റില്‍ ജോലി ചെയ്യുന്ന എന്‍ജീനിയര്‍മാരുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റുകളുടെ പരിശോധനക്ക് ഈ മേഖലയില്‍ പ്രാവീണ്യം നേടിയ സ്വീഡന്‍ കമ്പനിയുമായി കരാരായെന്നു കുവൈറ്റ് സര്‍ക്കാരിനെ ഉദ്ദരിച്ച് അല്‍ റായ് പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇത് സംബന്ധിച്ച നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതായി വാര്‍ത്തയില്‍ പറയുന്നു. ഇതേ ഏജന്‍സിയാണ് സൗദിഅറേബ്യയിലും യുഎഇയില്‍ ജോലി ചെയുന്ന ഇന്ത്യ ഉള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങളില്‍ നിന്നുള്ള എന്‍ജിനീയര്‍മാരുടെ സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷനും നടത്തുന്നത്.
ഇതനുസരിച്ച് പരിശോധന ആവശ്യമുള്ളവര്‍ ഈ ഏജന്‍സിയുമായി ബന്ധപ്പെട്ട് തങ്ങളുടെ രേഖകളും ഫീസും ഏല്‍പ്പിക്കാവുന്നതാണ്. ഈ ഏജന്‍സി അതാത് രാജ്യങ്ങളിലെ യൂണിവേഴ്‌സിറ്റി ഉള്‍പ്പെടെയുള്ള വിവിധ അക്കാദമിക്ക് ബോഡികളുമായി ബന്ധപ്പെട്ട് സര്‍ട്ടിഫിക്കറ്റുകളുടെ പരിശോധന പൂര്‍ത്തിയാക്കുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. മാത്രവുമല്ല അതാത് രാജ്യങ്ങളിലെ ബന്ധപ്പെട്ട വകുപ്പുകളുമായി ലിങ്ക് ചെയ്ത് പോലീസ് വെരിഫിക്കേഷനും ഇതേ ഏജന്‍സി വഴി പൂര്‍ത്തിയാക്കുമെന്നും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നു.









0 comments