ഗാര്‍ഹിക തൊഴിലാളികള്‍ അവധി കഴിഞ്ഞു വരുമ്പോള്‍ മെഡിക്കല്‍ പരിശോധന നിര്‍ബന്ധമെന്ന് ആഭ്യന്തര മന്ത്രാലയം

കുവൈറ്റ് സിറ്റി > ഇന്ത്യ ഉള്‍പ്പെടെയുള്ള 41 ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും മറ്റു ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുമുള്ള ഗാര്‍ഹിക തൊഴിലാളികള്‍, തങ്ങളുടെ സ്വദേശങ്ങളില്‍ നിന്നും അവധി കഴിഞ്ഞു തിരിച്ചു വന്നാല്‍ നിര്‍ബന്ധമായും മെഡിക്കല്‍ പരിശോധന നടത്തണമെന്ന് ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടു.
കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശമനുസരിച്ചാണ് ഈ പുതിയ തീരുമാനമെന്നും ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. ഇതനുസരിച്ച്, ഇന്ത്യ, ബംഗ്ലാദേശ്, ഫിലിപ്പിന്‍സ്, ഇന്ത്യനേഷ്യ എത്യോപ്യ ഉള്‍പ്പെടെയുള്ള രാജ്യക്കാര്‍ക്ക് മെഡിക്കല്‍ പരിശോധന ബാധകമാകും. പുതിയ കണക്കനുസരിച്ച് രാജ്യത്ത് ആറര ലക്ഷം ഗാര്‍ഹിക തൊഴിലാളികളുണ്ടെന്നാണ് കണക്ക്.









0 comments