എന്‍എസ്എസ് കുവൈറ്റ് വിദ്യാരംഭം രജിസ്‌ട്രേഷന്‍ ആരംഭിച്ചു

കുവൈറ്റ് സിറ്റി > എന്‍എസ്എസ് കുവൈറ്റിന്റെ ആഭിമുഖ്യത്തില്‍ വിദ്യാരംഭം നടത്തുന്നു. ഒക്ടോബര്‍ 19 വെള്ളിയാഴ്ച രാവിലെ 5 മണിമുതല്‍ ആരംഭിക്കുന്ന ചടങ്ങ് മംഗഫ് സംഗീത ആഡിറ്റോറിയത്തില്‍ നടക്കും.
പാഠപുസ്തകങ്ങള്‍, സംഗീത ഉപകരണങ്ങള്‍ മുതലായവ പൂജയ്ക്ക് വെയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഈമാസം 18 ന് വൈകുന്നേരം 6 മണിക്ക് സംഗീത ഹാളില്‍ എത്തിക്കേണ്ടതാണ്.
ജാതിമത ഭേദമന്യേ സംഘടിപ്പിക്കുന്ന ചടങ്ങില്‍ കുട്ടികള്‍ക്ക് വിദ്യാരംഭം കുറിക്കുവാന്‍ താല്‍പര്യമുള്ള രക്ഷിതാക്കള്‍ www.nsskuwait എന്ന വെബ്‌സൈറ്റ് വഴിയോ ഏരിയാ കോര്‍ഡിനേറ്റര്‍മാരെയോ ബന്ധപ്പെടണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.









0 comments