കുവൈറ്റിൽ വെള്ളത്തിന്‍റെ ദുരുപയോഗത്തിന്‌ പിഴ ചുമത്താന്‍ നീക്കം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 21, 2018, 10:58 AM | 0 min read

കുവൈറ്റ്‌ സിറ്റി > രാജ്യത്തെ ജലത്തിന്‍റെ ദുരുപയോഗം തടയാനായി പിഴ ഉള്‍പ്പെടെയുള്ള കടുത്ത നടപടികളിലേക്ക് നീങ്ങുമെന്ന് ജല വൈദ്യുത മന്ത്രാലയം അറിയിച്ചു. ഏതൊക്കെ തരത്തിലുള്ള നടപടികളാണ് സ്വീകരിക്കേണ്ടത് എന്നത് സംബന്ധിച്ച് ഫത്വ ആന്റ് ലെജിസ്ലേഷൻ വകുപ്പുമായി സഹകരിച്ച് ചര്‍ച്ചകള്‍ തുടരുന്നതായി മന്ത്രാലയത്തിലെ എനർജി എഫിഷ്യൻസി ആന്‍റ് റാഷനലൈസേഷൻ വിഭാഗം ഡയറക്ടർ എൻജിനീയര്‍ ഇഖ്ബാൽ അല്‍ തയ്യാര്‍ പറഞ്ഞു.

വീടുകള്‍ കഴുകാന്‍ ബില്‍ഡിംഗുകുടെ വരാന്തകള്‍ കഴുകി വൃത്തിയാക്കാന്‍ തോട്ടങ്ങള്‍ നനക്കാന്‍ ഉള്‍പ്പെടെ കുടിവെള്ളം വ്യാപകമായി ഉപയോഗിക്കുനതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത് ഒരു തരത്തിലും അനുവദിക്കാന്‍ കഴിയുന്നതല്ല. ഉത്പാദന ചിലവ് അനുദിനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പിഴ ഉള്‍പ്പെടെയുള്ള കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവരാനും രാജ്യവ്യാപകമായി ബോധവല്‍ക്കരണം സംഘടിപിക്കാനും മന്ത്രാലയം ഉദ്ദേശിക്കുന്നുണ്ട്.
 



deshabhimani section

Related News

View More
0 comments
Sort by

Home