കുവൈറ്റ്‌ ഫോക് ആദ്യ ഗഡു തുക ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 20, 2018, 09:50 AM | 0 min read

കുവൈറ്റ്‌ സിറ്റി> കേരളം നേരിട്ട സമാനതകളില്ലാത്ത പ്രളയദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവരെ സഹായിക്കുന്നതിന് മുന്നോട്ട് വരുന്ന ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തോട് തോളോട് തോൾ ചേർന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കുവൈറ്റിലെ  കണ്ണൂര്‍ നിവാസികളുടെ കൂട്ടായ്മയായ ഫ്രണ്ട്‌സ് ഓഫ് കണ്ണൂര്‍ കുവൈറ്റ് എക്‌സ്പാറ്റ്‌സ് അസോസിയേഷന്‍ (ഫോക്) അതിന്റെ മെമ്പർമാരിൽ നിന്നും കുവൈറ്റ് സമൂഹത്തിൽ നിന്നും സ്വരൂപിച്ച ആദ്യഘട്ട തുകയായ 500000 (അഞ്ച് ലക്ഷം) രൂപയുടെ ഡിഡി, ഫോക്ക് മുൻ പ്രസിഡന്റ് ബിജു ആന്റണി, മുൻ സി.സി അംഗങ്ങളായ വിജയൻ അരയമ്പത്ത്, പവിത്രൻ മട്ടമ്മൽ എന്നിവർ കേരള നിയമസഭാ സ്പീക്കർ പി.ശ്രീരാമകൃഷ്ണന്റെ ഓഫീസിൽ എത്തി കൈമാറി. ഈ ഉദ്യമത്തിൽ പങ്കുചേർന്ന എല്ലാ  സുമനസുകൾക്കും നന്ദി രേഖപെടുത്തുന്നതായി  ഫോക്ക് ഭാരവാഹികൾ അറിയിച്ചു

ഫോക് പതിമൂന്നാം  വാർഷികത്തോട് അനുബന്ധിച്ചു നവംബർ 16നു  ഇന്റഗ്രേറ്റഡ് ഇന്ത്യൻ സ്കൂൾ അബ്ബാസിയയിൽ വെച്ച് നടക്കുന്ന കണ്ണൂർ മഹോത്സവത്തിന് ശേഷം രണ്ടാം ഘട്ട തുക കൈമാറും എന്ന് ഭാരവാഹികൾ അറിയിച്ചു
 



deshabhimani section

Related News

View More
0 comments
Sort by

Home