ദുരിതാശ്വാസനിധിയിലേക്ക് കല കുവൈറ്റിന്റെ രണ്ടാം ഗഡു 20 ലക്ഷം രൂപ കൈമാറി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 24, 2018, 11:08 AM | 0 min read

കുവൈറ്റ് സിറ്റി > മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കല കുവൈറ്റിന്റെ രണ്ടാം ഗഡുവായ 20 ലക്ഷം രൂപ  കൈമാറി. രണ്ട് ഗഡുക്കളായ് ഇത് വരെ 30 ലക്ഷം രൂപയാണ് കല കുവൈറ്റ് ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്. കേരളത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായ് കല കുവൈറ്റ് പ്രവര്‍ത്തകര്‍ ഗൃഹസന്ദര്‍ശനമുള്‍പ്പടെ നടത്തി പൊതുസമൂഹത്തില്‍ നിന്നാണ് തുക കണ്ടെത്തിയത്. കല കുവൈറ്റ് ഈ വര്‍ഷത്തെ ഓണാഘോഷം ഉള്‍പ്പടെ ഒഴിവാക്കിയാണ് ദുരിതാശ്വ്വസ ഫണ്ട് പ്രവര്‍ത്തനം നടത്തുന്നത്.

ചരിത്രത്തിലിതുവരെ കണ്ടിട്ടില്ലാത്ത  കാലവര്‍ഷക്കെടുതി നേരിട്ട നാടിനെ പുനര്‍നിര്‍മിക്കുന്നതിനുള്ള ഫണ്ട് ശേഖരണത്തിന്, അനുഭാവപൂര്‍വമായ സമീപനമാണ് കുവൈറ്റ് പൊതുസമൂഹം  പുലര്‍ത്തുന്നത്. ശക്തമായ ഉരുള്‍പൊട്ടലിലും, വെള്ളപ്പൊക്കത്തിലും പതിനായിരക്കണക്കിന് കോടി രൂപയുടെ നാശമാണ് ഉണ്ടായിരിക്കുന്നത്. നിരവധി പേര്‍ക്ക് ജീവഹാനി സംഭവിക്കുകയും, ആയിരക്കണക്കിന് വീടുകളും, കൃഷിയിടങ്ങളും നശിക്കുകയും ചെയ്തു.

എല്ലാ വകുപ്പുകളേയും ഏകോപിപ്പിച്ചു കൊണ്ടുള്ള പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ സംഘടിപ്പിച്ചു കൊണ്ടിരിക്കുന്നത്. അസാധാരണമായ പ്രളയ സാഹചര്യത്തില്‍ നിരാലംബര്‍ക്ക് താങ്ങാകുവാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുവാനും, ദുരിതത്തില്‍പ്പെട്ട പ്രവാസി കുടുംബത്തിലുള്ളവര്‍ക്ക് എന്തെങ്കിലും സഹായം ആവശ്യങ്ങളുണ്ടെങ്കിലും താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് കല കുവൈറ്റ് പ്രസിഡന്റ് ആര്‍ നാഗനാഥന്‍, ജനറല്‍ സെക്രട്ടറി സജി തോമസ് മാത്യു എന്നിവര്‍ അറിയിച്ചു.

66675110, 60917707, 60685849, 50292779 (അബ്ബാസ്സിയ), 65092366 (ഫഹാഹഹീല്‍), 69699689 (സാല്‍മിയ), 51358822 (അബു ഹലീഫ)


 



deshabhimani section

Related News

View More
0 comments
Sort by

Home