നവോദയ അഖീലി യൂണിറ്റ് സമ്മേളനം

ജിദ്ദ > നവോദയ യാമ്പു എരിയ അഖീലി യൂണിറ്റിന്റെ സമ്മേളനം അഭിമന്യു നഗറിൽ വച്ച് നടന്നു. സമ്മേളനം യാമ്പു ഏരിയ പ്രസിഡന്റ് രാജൻ നമ്പ്യാർ ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡൻറ് അനീഷിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അഫ്സൽ, ശ്രീനിവാസൻ എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു. യൂണിറ്റ് സെക്രട്ടറി നിസാർ, ട്രഷറർ പ്രദീപ്, സെക്രട്ടറി കരുണാകരൻ എന്നിവർ റിപ്പോർട്ടുകളും അവതരിപ്പിച്ചു.
തുടർന്ന് വിശദമായ ചർച്ചകൾക്കുശേഷം റിപ്പോർട്ടുകൾ കയ്യടിച്ചു പാസാക്കി. ജിദ്ദ നവോദയ യാമ്പു ഏരിയ കമ്മിറ്റിക്ക് വേണ്ടി ഏരിയ ജീവകാരുണ്യം കൺവീനർ ഗഫൂർ ആശംസാ പ്രസംഗം നടത്തി. ഏരിയ ജോയിൻ സെക്രട്ടറി അജോ, ഏരിയ ട്രഷറർ യൂസഫ്, ഏരിയ കമ്മിറ്റി അംഗങ്ങളായ ശ്രീകാന്ത്, വിനയൻ എന്നിവർ യൂണിറ്റ് സമ്മേളനത്തിന് അഭിവാദ്യങ്ങൾ അർപ്പിച്ചു.
പുതിയ പതിനൊന്ന് അംഗ കമ്മിറ്റി നിലവിൽ വന്നു. അതിൽനിന്ന് യൂണിറ്റ് സെക്രട്ടറിയായി നിസാർ പ്രസിഡൻറ് അനീഷ് ട്രഷററായി പ്രദീപ് എന്നിവരെ ഐക്യകണ്ഠേന തെരഞ്ഞെടുത്തു. ശ്രീനിവാസൻ സ്വാഗതവും സഫാൻ നന്ദിയും പറഞ്ഞു.









0 comments