ബഹ്റൈന്‍ പ്രതിഭ സൗജന്യ നേത്ര പരിശോധനയും ഡയബറ്റിക് ക്ലാസും

മനാമ > ബഹ്റൈന്‍ പ്രതിഭ ഉമ്മന്‍ ഹസം യൂണിറ്റിന്റെ നേതൃത്വത്തില്‍ സൗജന്യ നേത്രപരിശോധന ക്യാമ്പും ആരോഗ്യ ഡയബറ്റിക് ക്ലാസും സംഘടിപ്പിക്കുന്നു. ജൂലായ് 27 ന് രാവിലെ 8 മുതല്‍ സിസിനിയാ ഗാര്‍ഡന് സമീപം ഉള്ള ബഹ്റൈന്‍ പ്രതിഭ ഓഫീസില്‍ വെച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഷിഫാ അല്‍ ജസീറ മെഡിക്കല്‍ സെന്റര്‍ നേത്ര ചികിത്സ വിഭാഗവുമായി സഹകരിച്ചാണ് ക്യാമ്പ് നടക്കുന്നത് .
കാഴ്ച പരിശോധനക്ക് വേണ്ടി 150 പേര്‍ക്ക് ആണ് അവസരം ഉണ്ടാകുക. ഇവയില്‍ തുടര്‍ പരിശോധനയും ചികിത്സയും വേണ്ടവര്‍ക്ക് അതിനുള്ള സംവിധാനവും ഷിഫാ അല്‍ജസിറ മെഡിക്കല്‍ സെന്ററും ആയി സഹകരിച്ചു നടപ്പിലാക്കുമെന്ന് ബഹ്റൈന്‍ പ്രതിഭ ഉമ്മന്‍ ഹസം യൂണിറ്റ് പ്രസിഡന്റ് എ സുരേഷ് , സെക്രെട്ടറി മൊയ്ദീന്‍ പൊന്നാനി എന്നിവര്‍ അറിയിച്ചു. രജിസ്‌ട്രേഷനും വിശദ വിവരങ്ങള്‍ക്കും 39308001 , 36248349 , 39714646 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.









0 comments