വസുന്ധരന്റെ വിയോഗത്തിൽ കേളി അനുശോചനയോഗം സംഘടിപ്പിച്ചു

റിയാദ് > കേളി കലാസാംസ്കാരിക വേദി ന്യൂ സനയ്യ ഏരിയ അറൈഷ് യുണിറ്റ് അംഗമായിരുന്ന വസുന്ധരന്റെ വിയോഗത്തിൽ കേളി ന്യൂ സനയ്യ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുശോചന യോഗം ചേർന്നു.
രണ്ടു മാസക്കാലം ചികിത്സാർത്ഥം നാട്ടിൽ പോയതായിരുന്നു. രോഗം മൂർച്ഛിച്ചതിനെ തുടർന്നാണ് മരണമടഞ്ഞത്. കൊല്ലം കടക്കൽ സ്വദേശിയായ അദ്ദേഹം 14 വർഷമായി കേളി കലാസാംസ്കാരിക വേദിയുടെ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിയായിരുന്നു. ഭാര്യയും രണ്ട് പെൺകുട്ടികളും ഉണ്ട്.
അനുശോചനയോഗത്തിൽ ഏരിയ പ്രസിഡന്റ് പുരുഷോത്തമൻ അധ്യക്ഷനായി. ഏരിയ സെക്രട്ടറി സുരേഷ് കണ്ണപുരം അനുശോചന പ്രമേയം അവതരിപ്പിച്ചു. ഏരിയ ട്രഷറർ ജോർജ് വർഗീസ് സ്വാഗതം പറഞ്ഞു. കേളി ജോയിന്റ് സെക്രട്ടറി ഷമീർ കുന്നുമ്മൽ, വൈസ് പ്രസിഡന്റ് സുധാകരൻ കല്യാശ്ശേരി , ജോയിന്റ് ട്രഷറർ വര്‍ഗീസ്, രക്ഷാധികാരി കമ്മിറ്റി കൺവീനർമാരായ മനോഹരൻ നെല്ലിക്കൽ, നാരായണൻ കയ്യൂർ, കേന്ദ്ര കമ്മിറ്റി അംഗം പ്രഭാകരൻ, അറൈഷ് യൂണിറ്റ് സെക്രട്ടറി കൃഷ്ണകുമാർ, വസുന്ധരന്റെ ഭാര്യാ സഹോദരൻ സുനിൽ ദത്ത്, സുരേഷ് ബാബു, നജീബ്, ചെല്ലപ്പൻ, ഹുസൈൻ, ശിവൻ എന്നിവർ വസുന്ധരന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. സുഹൃത്തുക്കളും സഹപ്രവർത്തകരും വിവിധ യൂണിറ്റുകളിൽ നിന്നുള്ള കേളി പ്രവർത്തകരുമടക്കം നിരവധിപേർ അനുശോചന യോഗത്തിൽ പങ്കെടുത്തു.









0 comments