കുവൈറ്റിൽ പെരുന്നാൾ അവധി ജൂൺ 15 മുതൽ 18 വരെ

കുവൈറ്റ് സിറ്റി> കുവൈറ്റിൽ ചെറിയ പെരുന്നാൾ അവധി ജൂൺ 15, വെള്ളിയാഴ്ച്ച മുതൽ മുതൽ 18 വരെയായിരിക്കുമെന്ന് സിവിൽ സർവ്വീസ് കമ്മീഷൻ അറിയിച്ചു. പെരുന്നാൾ വെള്ളിയാഴ്ചയോ, ശനിയാഴ്ചയോ ആകാനാണ് സാധ്യത. അതേസമയം പെരുന്നാൾ നമസ്കാരങ്ങൾ പള്ളികൾക്കകത്ത് തന്നെ നടത്തണമെന്ന് ഇസ്ലാമിക കാര്യ വകുപ്പ് അണ്ടർ സെക്രട്ടറി ഫരീദ് അൽ-അമദി പറഞ്ഞു. വിശ്വാസികളുടെ സുരക്ഷ കണക്കിലെടുത്താണ് ആഭ്യന്തര മന്ത്രാലയവുമായി ചേർന്ന് ഇത്തരത്തിലൊരു തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു.









0 comments