അധ്യാപക പരിശീലന ശില്‍പശാല സംഘടിപ്പിച്ചു

മനാമ > മലയാളം മിഷന്‍ ബഹ്റൈന്‍ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ ബഹ്‌റൈന്‍ കേരളീയ സമാജത്തില്‍ വെച്ച് അധ്യാപക പരിശീലന ശില്‍പശാല സംഘടിപ്പിച്ചു. സമാജം പാഠശാലയില്‍ നിന്നും 43, ശ്രീനാരായണ കള്‍ച്ചറല്‍ സൊസൈറ്റി 7, കേരളം സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ അസോസിയേഷന്‍ 7, ഗുരുദേവ സര്‍വീസ് സൊസൈറ്റി 7 എന്നീ ക്രമത്തില്‍ അധ്യാപകര്‍ ശില്‍പശാലയില്‍ പങ്കെടുത്തു. മലയാളം മിഷന്‍ അധ്യാപകനും പരിശീലകനുമായ കേശവന്‍ നംബീശന്‍ ശില്‍പശാലക്ക് നേതൃത്വം കൊടുത്തത്. സമാപന സമ്മേളനത്തില്‍ അധ്യാപകര്‍ തങ്ങളുടെ പരിശീലനകളരിയില്‍ നിന്നുണ്ടായ തങ്ങളുടെ അനുഭവങ്ങള്‍ പങ്ക് വെച്ചു. പരിശീലനക്കളരി ഏറെ ആസ്വാദ്യാകരവും വിജ്ഞാനപ്രദവുമായിരുന്നുവെന്നാണു കളരിയില്‍ പങ്കെടുത്ത എല്ലാ അധ്യാപകരും ഒരേ സ്വരത്തില്‍ അഭിപ്രായപ്പെട്ടത്.
പരിശീലന പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം സമാജം ആക്ടിങ് പ്രസിഡന്റ് പി എന്‍ മോഹന്‍ രാജ് നിര്‍വഹിച്ചു. ആക്ടിങ് സാഹിത്യവിഭാഗം സെക്രട്ടറി അനു തോമസ് , പാഠശാല പ്രിന്‍സിപ്പല്‍ സുധി പുത്തന്‍വേലിക്കര, കണ്‍വീനര്‍ നന്ദകുമാര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ശ്രീനാരായണ കള്‍ച്ചറല്‍ സൊസൈറ്റി കണ്‍വീനര്‍ ഗോകുല്‍ , കേരളം സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ അസോസിയേഷന്‍ കണ്‍വീനര്‍ സതീഷ് ടി എന്‍ , ഗുരുദേവ സര്‍വീസ് സൊസൈറ്റി കണ്‍വീനര്‍ ജോസ് കുമാര്‍ എന്നിവര്‍ പരിശീലനത്തിന് സഹകരിച്ചു.









0 comments