ഫ്രണ്ട്‌സ് ബഹ്‌റൈന്‍ റമദാനില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും

മനാമ > ഫ്രണ്ട്‌സ് സോഷ്യല്‍ അസോസിയേഷന്‍ റമദാനില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് പത്രക്കുറിപ്പില്‍ അറിയിച്ചു. മേയ് 25 വെള്ളിയാഴ്ച്ച ഈസ ടൗണിലെ ഇന്ത്യന്‍ സ്‌കൂളില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിക്കും. മത-സാമൂഹിക-സാംസ്‌കാരിക മേഖലകളിലെ പ്രമുഖര്‍ ഇതില്‍ പങ്കെടുക്കും. 2000 ത്തോളം പേര്‍ക്കായി ഒരുക്കുന്ന ഇഫ്താര്‍ സംഗമം വിജയിപ്പിക്കുന്നതിന് സ്വാഗത സംഘം രൂപവത്കരിച്ച് പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്.
നാട്ടിലെ നിര്‍ധനരായ കുടുംബങ്ങള്‍ക്ക് ഇഫ്താര്‍ കിറ്റുകള്‍ നല്‍കുന്നതിനുള്ള പദ്ധതികളിലും സഹകരിക്കും. വിവിധ മത സൂഹങ്ങളില്‍പ്പെട്ടവര്‍വര്‍ക്കായി സൗഹൃദ ഇഫ്താര്‍ വിരുന്ന് ജൂണ്‍ ഒന്ന് വെള്ളി ഇന്ത്യന്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്നതിനും തീരുമാാനിച്ചിട്ടുണ്ട്. സവികാര വിചാരങ്ങളെ നിയന്ത്രിക്കുന്നതിനും ധൂര്‍ത്ത് ഇല്ലാതാക്കുന്നതിനുമുള്ള ബോധവല്‍ക്കരണ പരിപാടികളും റമദാനില്‍ സംഘടിപ്പിക്കും.









0 comments