റമദാനിലെ ഭിക്ഷാടനം: പ്രവാസികളെ നാടുകടത്തും

കുവൈറ്റ് സിറ്റി > കുവൈത്തിൽ റമദാൻ മാസത്തിലെ അനധികൃത പണപ്പിരിവും ഭിക്ഷാടനവും നിരോധിക്കാൻ ആഭ്യന്തര വകുപ്പ് കുടിയേറ്റ വിഭാഗം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഷൈഖ് മാസിൻ അൽ ജറ വകുപ്പ് തല ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
അനധികൃത പണപ്പിരിവോ ഭിക്ഷാടനമോ നടത്തി നിയമം ലംഘിക്കുന്നവരെ പിടികൂടി ഉടൻ തന്നെ നാടുകടത്തുവാനാണ് നിർദേശത്തിൽ പറയുന്നത്. ഇത്തരം നിയമ ലംഘകരുടെ സ്പോൺസർമാരും നിയമ നടപടി നേരിടേണ്ടി വരുമെന്നും അദ്ദേഹം അറിയിച്ചു. മാത്രവുമല്ല ഭിക്ഷാടനത്തിന് പിടികൂടുന്നവരുടെ സ്പോൺസർമാരുടെയും വിസ നൽകിയ സ്ഥാപനങ്ങളുടെയും ലിസ്റ്റ് തയ്യാറാക്കാനും അത്തരക്കാരെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താനും ഉത്തരവിൽ പറയുന്നതായും റിപ്പോർട്ടുകളുണ്ട്.
അതേസമയം റമദാൻ മാസ കാലയളവിൽ രാജ്യത്തേക്ക് സന്ദർശക വിസ അനുവദിക്കുന്നതിന് വിസ അപേക്ഷരുടെ സാമ്പത്തിക ഭദ്രത ഉറപ്പു വരുത്തുന്നത് ഉൾപ്പെടെ കർശന പരിശോധന നടത്തി സന്ദർശക വിസക്ക് നിയന്ത്രണം ഏർപ്പെടുത്തുവാൻ കുടിയേറ്റ വിഭാഗം അസി. അണ്ടർ സിക്രട്ടറി ഉത്തരവിറക്കിയതായി പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്യുന്നുണ്ട്.








0 comments