കുവൈത്തിൽ എല്ലാ ടൂർണമെന്‍റുകളിലും വിജയിച്ച്‌ മലയാളി ക്രിക്കറ്റ് ക്ലബ്ബ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 13, 2018, 12:29 PM | 0 min read

കുവൈത്ത്‌ സിറ്റി > കുവൈറ്റ്  ക്രിക്കറ്റിൽ  ഈ വർഷത്തെ എല്ലാ ടൂർണമെന്‍റുകളിലും 'കപ്പ്' വിജയവുമായി ഒരു മലയാളി ക്രിക്കറ്റ്ക്ലബ്. കുവൈറ്റ് എഡിവിഷൻ ക്രിക്കറ്റ്ലീഗ്  കളിക്കുന്ന ആർട്ടെക്‌ ക്രിക്കറ്റ് ക്ലബ് ആണ് ഈ മികച്ച നേട്ടം കരസ്ഥമാക്കിയത്. പാകിസ്ഥാൻ, ശ്രീലങ്കൻ കളിക്കാരോടും, ക്ലബ്ബുകളോടും മത്സരിച്ചാണ് മലയാളികൾ മാത്രമുള്ള ആർട്ടെക്‌ ടീം എല്ലാ ടൂർണമെന്‍റ്കളിലും വിജയിച്ചത് എന്നത് ഈ നേട്ടത്തിന് മാറ്റ് കൂട്ടുന്നു.

കേരളത്തിന് വേണ്ടി മുൻപ് പാഡണിഞ്ഞിട്ടുള്ള താരങ്ങളായ രാഹുൽദേവ്, അർജുൻ, അരുൺ, ശ്രീരാഗ്, റ്റിൽബിൻജോസഫ്, സഞ്ചുജോസ്, അഫ്സൽ തുടങ്ങിയ ഒരുപിടി പ്രതിഭാസമ്പന്നരെ കൂടാതെ സോൺ ക്രിക്കറ്റിൽ തിളങ്ങിയിട്ടുള്ള ജലാൽ, ജോമിൻ, ഷിറാസ്, ഷിഫാസ്, അഖിൽ, നിതീഷ്, അൻഫർ, മുകേഷ് എന്നിവരും ആർട്ടെക്‌ ക്ലബ്ബിന് വേണ്ടി കളിക്കുന്നവരാണ്. ഈ കഴിഞ്ഞ ഐസിസി വേൾഡ്കപ്പ് 2020 യോഗ്യതാ മത്സരത്തിൽ കുവൈറ്റിനുവേണ്ടി  രണ്ടു തവണ മാൻ ഓഫ് ദി  മാച്ച് ആയ അർജുൻ ആർട്ടെക്കിന്റെ  മികച്ച ആൾറൗണ്ടർമാരിൽ ഒരാളാണ്.

ഷാജിജോസ് ജനറൽ മാനേജരായുള്ള എൻസിസി റേസായത് ഗ്രൂപ്പ് ആണ് ആർട്ടെക് ക്രിക്കറ്റ് ക്ലബ്ബിനെ സ്പോൺസർ ചെയ്യുന്നത്. കുവൈറ്റ് ക്രിക്കറ്റിന്റെ  ഉന്നതങ്ങളിൽ എത്തിയ ഈ മലയാളി ക്രിക്കറ്റ് ക്ലബ്ബിനെ  പ്രോത്സാഹിപ്പിക്കുകയും സഹായിക്കുകയും ചെയ്തിട്ടുള്ള എല്ലാവർക്കും ക്ലബ്ബ് മാനേജർമാരായ ഫിറോഷ്, അൻഫർ, ഷാജിജോസ് എന്നിവർ  നന്ദിയും, കടപ്പാടും അറിയിച്ചു.

 



deshabhimani section

Related News

View More
0 comments
Sort by

Home