കെഫാക് സോക്കര്‍: കല്യാണ്‍ ചാമ്പ്യന്‍സ് എഫ് സിയും കേരളാ ചലഞ്ചേഴ്സും ജേതാക്കൾ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 13, 2018, 12:15 PM | 0 min read

കുവൈത്ത് സിറ്റി > മിശ്രിഫിലെ യൂത്ത് പബ്ലിക് സ്റ്റേഡിയത്തില്‍ തിങ്ങി നിറഞ്ഞ ഗാലറിയെ സാക്ഷിയാക്കി പത്തുമാസം നീണ്ടു നിന്ന കെഫാക് സോക്കര്‍ ലീഗ് സീസണ്‍  ആറിലെ ഗ്രാന്‍ഡ് ഫിനാലേയില്‍ മാസ്റ്റേഴ്സ് ലീഗില്‍ കേരളാ ചലഞ്ചേഴ്സും സോക്കര്‍ ലീഗില്‍ കല്യാണ്‍ ചാമ്പ്യന്‍സ് എഫ് സിയും ജേതാക്കളായി. ഇന്നലെ വൈകിട്ട് നടന്ന മാസ്റ്റേഴ്സ് ലീഗില്‍ സിയസ്കോ കുവൈത്തിനെ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് കേരളാ ചലഞ്ചേഴ്സിന്റെ കിരീട വിജയം. വിജയികള്‍ക്ക്  വേണ്ടി അബ്ബാസ് ഇരട്ട ഗോളുകൾ നേടി. സില്‍വര്‍ സ്റ്റാര്‍സ് എഫ്‌സി യങ് ഷൂട്ടേര്‍സ് അബ്ബാസിയയെ ടൈബ്രെക്കറില്‍ പരാജയപ്പെടുത്തി മൂന്നാം സ്ഥാനം നേടി .സോക്കര്‍ ലീഗിലെ ഫൈനല്‍ മത്സരത്തില്‍ ശക്തരായ മാക് കുവൈത്തിനെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് കല്യാണ്‍ ചാമ്പ്യന്‍സ് എഫ് സി സീസണ്‍  ആറിന്റെ കിരീടത്തില്‍ മുത്തമിട്ടത് .ആദ്യ പകുതിയില്‍ കിഷോറും രണ്ടാം പകുതിയില്‍ വസീമുമാണ് വിജയികള്‍ക്ക് വേണ്ടി ഗോളുകള്‍  നേടിയത് .കളിയുടെ തുടക്കം തന്നെ ആക്രമിച്ചു കളിച്ച ചാമ്പ്യന്‍സ് എഫ് സി കിഷോറിലൂടെ ലീഡ് നേടി മത്സരത്തില്‍ പിടിമുറുക്കി. തിങ്ങിനിറഞ്ഞ ഗാലറിയുടെ പിന്തുണയുടെ പന്തുതട്ടിയ ഇരു ടീമുകളുടെയും ആദ്യ പകുതി അത്യന്തം ആവേശകരമായിരുന്നു. കിഷോറിലൂടെ ലീഡ് നേടിയ ചാമ്പ്യന്‍സ് എഫ്.സി വസീമിലൂടെ ജയമുറപ്പിച്ചു.



ചാമ്പ്യന്‍സ് എഫ്‌സിയുടെ പ്രഥമ കിരീടമാണ്. വസീമാണ് ഫൈനലില്‍  മാന്‍ ഓഫ് ദി മാച്ച്. വൈകിട്ട് നടന്ന ലൂസേഴ്‌സ് ഫൈനലില്‍ യങ്‌ ഷൂട്ടേര്‍സ് അബ്ബാസിയ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് ബ്ലാസ്റ്റേഴ്‌സ് കുവൈത്തിനെ പരാജയപ്പെടുത്തി മൂന്നാംസ്ഥാനം കരസ്ഥമാക്കി. സോക്കര്‍ ലീഗിലെ മികച്ച കളിക്കാരനായി  മുഹ്‌സിന്‍ (ചാമ്പ്യന്‍സ് എഫ് സി ), മികച്ച പ്രതിരോധ നിരക്കാരനായി രതീഷ്‌ (ബ്ലാസ്റ്റേഴ്‌സ് കുവൈത്ത്), ഗോള്‍കീപ്പറായി അബ്ദുല്‍ റഹ്മാന്‍ (മാക് കുവൈത്ത്), ടോപ്‌ സ്കോററായി അനസ് ,ഷബീര്‍ ( യംഗ് ഷൂട്ടേര്‍സ് ), ശരത്ത് (സോക്കര്‍ കേരള ), എമേര്‍ജിംഗ് പ്ലയറായി കൃഷ്ണ ചന്ദ്രന്‍ (മാക് കുവൈത്ത് ) എന്നിവരെയും തെരഞ്ഞെടുത്തു. വിജയികള്‍ക്കുള്ള ട്രോഫികള്‍ കേഫാക് പ്രസിഡണ്ട് ഗുലാം മുസ്തഫ, സെക്രട്ടറി മന്‍സൂര്‍ കുന്നത്തേരി , ഗ്രാന്‍ഡ്‌ ഹൈപ്പര്‍ പ്രതിനിധി മന്‍സൂര്‍ കേഫാക് ഭാരവാഹികളും കൂടി നിര്‍വ്വഹിച്ചു.

 



deshabhimani section

Related News

View More
0 comments
Sort by

Home