നവോദയ യാത്രയയപ്പ് നൽകി

ജിദ്ദ > പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന നവോദയ അനാകിസ് ഏരിയ കമ്മറ്റി അംഗങ്ങളായ അബ്ദുൽ അസീസ് പെരിന്തൽമണ്ണക്കും റസാഖ് മേലാറ്റൂരിനും അനാകിഷ് ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ ഊഷ്‌മളമായ യാത്രയയപ്പ് നൽകി. യാത്രയയപ്പ് യോഗം നവോദയ മുഖ്യരക്ഷാധികാരി വി കെ റൗഫ് ഉദ്ഘാടനം ചെയ്തു.
ഏരിയ പ്രസിഡന്റ് ജലീൽ ഉച്ചാരകടവ് അദ്ധ്യക്ഷത വഹിച്ചു. രണ്ട് പേർക്കുമുള്ള ഏരിയ കമ്മറ്റിയുടെ ഉപഹാരങ്ങൾ രക്ഷാധികാരി വി കെ റൗഫ് നൽകി.
നവോദയ പ്രസിഡന്റ് ഷിബു തിരുവനന്തപുരം, ആക്ടിഗ് സെക്രട്ടറി ശ്രീകുമാർ മാവേലിക്കര, കുടുംബ വേദി കൺവീനർ മുസാഫർ പാണക്കാട്, കലാവേദി കൺവീനർ അർഷാദ് ഫറോക്ക്, ആസിഫ് കരുവാറ്റ ,സുനിൽ തൃശ്ശൂര്, അനുരാഗ് വിജയൻ , എന്നിവർ സംസാരിച്ചു. ചടങ്ങിൽ ഏരിയ കമ്മറ്റി അംഗങ്ങളും യൂണിറ്റ് അംഗങ്ങളും പങ്കെടുത്തു. തുടർന്ന് അബ്ദുൽ അസീസ് പെരിന്തൽമണ്ണയും റസാഖ് മേലാറ്റൂരും മറുപടി പ്രസംഗവും നടത്തി. ഷിനു പന്തളം സ്വാഗതവും ഗഫൂർ മമ്പുറം നന്ദിയും പറഞ്ഞു.









0 comments