സംസ്‌കൃതി ചെസ്സ് മത്സരം സംഘടിപ്പിക്കുന്നു

ദോഹ > ഖത്തർ സംസ്‌കൃതിയുടെ ന്യൂ സലാത്ത യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഓപ്പൺ ചെസ്സ് ടൂർണമെന്റ് സംഘടിപ്പിക്കുന്നു. പത്തു വയസിൽ താഴെ, പത്തിനും പതിനഞ്ചിനും ഇടക്ക്, പതിനഞ്ച് വയസിനു മുകളിൽ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായി റാപ്പിഡ് ചെസ്സ് മത്സരമാണ് നടക്കുകയെന്ന് സംഘാടകർ അറിയിച്ചു.
മെയ് 11 വെള്ളിയാഴ്ച രാവിലെ 8 മുതൽ വൈകീട്ട് 5 മണിവരെ ഐ സി സി യിലാണ് മത്സരങ്ങൾ നടക്കുക . രജിസ്‌ട്രേഷൻ ഫീസ് 25 റിയാൽ ആയിരിക്കും. പ്രശസ്തരായ വിധികർത്താക്കൾ മത്സരങ്ങൾ വിലയിരുത്തും.
പങ്കെടുക്കാൻ താല്പര്യമുള്ളവർ 30208070 , 66985894 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.









0 comments