തിരിച്ചു പോകുന്ന പ്രവാസികള്‍ക്ക് തൊഴില്‍ സുരക്ഷ ഉറപ്പു വരുത്തുക: നവോദയ ഹഫൂഫ് എരിയാ സമ്മേളനം

അല്‍ഹസ്സ > എമിഗ്രേഷന്‍ ഫീസ് ഇനത്തില്‍ കേന്ദ്രസര്‍ക്കാരില്‍ നിക്ഷിപ്തമായ കോടിക്കണക്കിനു രൂപ പ്രവാസി പുനരധിവാസ പദ്ധതികള്‍ക്കായി ഉപയോഗിക്കുന്നത് വഴി തിരിച്ചു പോകുന്ന പ്രവാസികളുടെ തൊഴില്‍ സുരക്ഷ ഉറപ്പു വരുത്തണമെന്ന് അല്‍ ഹസ്സ നവോദയ ഹഫൂഫ് ഏരിയാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വെള്ളിയാഴ്ച്ച ഹഫൂഫില്‍ ചേര്‍ന്ന സമ്മേളനം കേന്ദ്രക്കമ്മിറ്റി വൈസ് പ്രസിഡന്റ് ഹനീഫ മൂവാറ്റുപുഴ ഉദ്‌ഘാടനം ചെയ്തു.
ഏരിയാ പ്രസിഡന്റ് കൃഷ്ണന്‍ കൊയിലാണ്ടി അധ്യക്ഷനായി. കെ അനില്‍കുമാര്‍ സ്വാഗതം പറഞ്ഞു. ഏരിയാ ആക്ടിംഗ് സെക്രട്ടറി കെ ശ്രീകുമാര്‍ റിപ്പോര്‍ട്ടും, ട്രഷറര്‍ കെ വി ഷാജി വരവ് ചെലവ് കണക്കും പ്രസന്നന്‍ പന്തളം സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. എസ്എഫ്ഐ മുന്‍ അഖിലേന്ത്യാ പ്രസിഡന്റും, സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗവുമായ വി ശിവദാസ്, കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റും കവിയുമായ എം ബഷീര്‍, കേന്ദ്ര എക്സിക്യൂട്ടീവ് അംഗം ജോസ് മാനാടന്‍ എന്നിവര്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്തു. എന്‍ വി മജീദ്, ധന്യാ ഷൈന്‍, പോള്‍ വള്ളിക്കാവ്, മീന കൃഷ്ണന്‍, എന്നിവര്‍ വിവിധ പ്രമേയങ്ങള്‍ അവതരിപ്പിച്ചു. ബേബി ഭാസ്കര്‍ ക്രെഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി കെ ശ്രീകുമാര്‍ (സെക്രട്ടറി) ചന്ദ്രബാബു കടക്കല്‍ (പ്രസിഡന്റ്), കെ വി ഷാജി (ട്രഷറര്‍) എന്നിവരെ തെരെഞ്ഞെടുത്തു.









0 comments