ഇടുക്കി അസ്സോസിയേഷൻ കുവൈറ്റ്‌ യാത്രയയപ്പു നൽകി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Apr 19, 2018, 01:56 PM | 0 min read

കുവൈറ്റ്‌ സിറ്റി > നീണ്ട പതിനെട്ടു വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച്‌ നാട്ടിലേക്ക്‌ മടങ്ങുന്ന എക്സിക്യൂട്ടീവ് അംഗം റോയ്‌ ജോസഫിന്  ഇടുക്കി അസോസിയേഷൻ കുവൈറ്റ് ഏപ്രിൽ 6ന്‌ ഹൃദയനിർഭരമായ യാത്രയയപ്പുനൽകി.

എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും അഡ്വൈസറി ബോർഡ് അംഗങ്ങളും ചേർന്ന് പിക്നിക് വേളയിൽ മൊമെന്റോ നൽകി റോയ്‌ ജോസഫിനെയും കുടുംബത്തെയും ആദരിച്ചു.

നിലവിലെ ഭരണസമിതി അംഗമായ അദ്ദേഹം വിവിധ മേഖലകളിൽ അസ്സോസിയേഷൻന്റെ പ്രവർത്തനങ്ങളിൽ സ്തുത്യർഹമായ സംഭാവന നൽകിയിട്ടുണ്ട്. ഫൈൻ ആർട്സിൽ ബിരുദധാരിയായ റോയ് ജോസഫ് ഇടുക്കി അസ്സോസിയേഷന്റെ ആർട്സ് കൺവീനറായും മാഗസിൻ എഡിറ്റർ ആയും പ്രവർത്തിച്ചിട്ടുണ്ട്.

നീണ്ടകാലത്തെ സൗഹൃദത്തിൽ നിന്നുള്ള യാത്രയയപ്പുവേള എല്ലാവര്ക്കും വികാരനിർഭരമായി. ഇടുക്കി അസ്സോസിയേഷന്റെ ഭാഗമായതിൽ താൻ അഭിമാനിക്കുന്നുവെന്നും തുടർന്നും ഭാഗമായിരിക്കുമെന്നും, നാട്ടിലാണെങ്കിലും അസ്സോസിയേഷന്‌ തന്റെ സഹായം ആവശ്യമുള്ളപ്പോഴൊക്കെ താൻ കൂടെയുണ്ടാവുമെന്നും മറുപടി പ്രസംഗത്തിൽ റോയ് ജോസഫ് പറഞ്ഞു. 
 



deshabhimani section

Related News

View More
0 comments
Sort by

Home