കുട്ടികൾക്കായി തനിമയുടെ ത്രിദ്വിന വ്യക്തിത്വ വികസന ശില്പശാല

കുവൈറ്റ് സിറ്റി > മലയാളി വിദ്യാർത്ഥികൾക്കായി തനിമ കുവൈറ്റ് മധ്യവേനൽ അവധിക്കുമുമ്പായി ഒരുക്കുന്ന ത്രിദ്വിന വ്യക്തിത്വ വികസന ശില്പശാല മെയ് 3, 4, 5 തീയതികളിൽ കബഡിലുള്ള തനിമ സെന്ററിൽ നടക്കും.
കേരള സർക്കാർ മലയാളം മിഷൻ രാജ്യാന്തരപരിശീലകൻ, എൻസിഇആർടി കലോദ്ഗ്രഥിതപഠനം സംസ്ഥാന പരിശീലകൻ, ഭാഷാധ്യാപകൻ, കുട്ടികളുടെ സാംസ്‌കാരിക കൂട്ടായ്‌മയായ നന്മയുടെ സ്ഥാപക ഡയറക്ടർ, ജൂനിയർ ചേംബർ ഇന്റർനാഷണൽ സോണൽ ട്രെയിനർ എന്നീ നിലകളിൽ പ്രശസ്തനായ ബിനു കെ സാം നയിക്കുന്ന ക്യാമ്പിന്റെ ഡയറക്ടർ ബാബുജി ബത്തേരി ആയിരിക്കും.
ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി ആദ്യം രജിസ്റ്റർ ചെയ്യുന്ന 120 കുട്ടികൾക്ക് മാത്രമേ പ്രവേശനം നൽകൂ. രജിസ്ട്രേഷൻ ഏപ്രിൽ 25ന് മുൻപായി www.thanimakuwait.com/vtapps/ എന്ന ലിങ്കിലോ, തനിമയുടെ അംഗങ്ങളുടെ പക്കൽ നേരിട്ടോ നടത്താം.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: ജിനു കെ എബ്രഹാം ‐ 66082817, പ്രതാപൻ നായർ‐ 66243243, ജോണി കുന്നിൽ‐ 99440328









0 comments