റമദാനിൽ കുവൈറ്റിൽ ചൂട് കടുക്കും

കുവൈറ്റ് സിറ്റി > ഈ വർഷത്തെ റമദാൻ വ്രതാനുഷ്ഠാനവും കുവൈറ്റിൽ കടുത്ത ചൂടിലാകും. കഴിഞ്ഞ കുറച്ചു വർഷങ്ങളായി കനത്ത ചൂട് മാസങ്ങളിലാണ് റമദാൻ ആഗതമാകുന്നത്. മെയ് മാസം പതിനേഴിനായിരിക്കും ഈ വർഷത്തെ റമദാൻ വ്രതാനുഷ്ഠാനത്തിനു ആരംഭമാകുകയെന്ന് കുവൈറ്റിലെ പ്രശസ്ത ജ്യോതിശാസ്ത്രജ്ഞൻ ഡോ. സലാഹ് അൽ ഒജയിരി പറഞ്ഞു.
ഈ വർഷത്തെ ഏറ്റവും കൂടിയ ചൂട് ജൂലൈ മാസത്തിലായിരിക്കും രേഖപ്പെടുത്തുക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജൂൺ, ജൂലൈ, ആഗസ്ത് മാസങ്ങളിൽ പൊതുവെ കൂടിയ താപനിലയാണ് ഗൾഫ് രാജ്യങ്ങളിൽ രേഖപ്പെടുത്തുന്നത്. അതിൽ തന്നെ കുവൈറ്റിലാണ് ഏറ്റവും കൂടിയ ചൂട് കാണപ്പെടുന്നത്.








0 comments