നവോദയയുടെ ചികിത്സാ സഹായം കൈമാറി

ജിദ്ദ > ജിദ്ദയിൽ വെച്ച് ആക്സിഡന്റ് സംഭവവിച്ച് നട്ടെല്ലിന് ഗുരുതരമായി പരിക്ക് പറ്റി നാട്ടിൽ ചികിത്സയിലിരിക്കുന്ന ജിദ്ദ നവോദയ ഖാലിദ് ബിൻ വലീദ് യൂണിറ്റ് മെമ്പറും, മഹാവി സ്വീറ്റ്സ് എന്ന കമ്പനിയിലെ ജോലിക്കാരനുമായിരുന്ന തിരുവനന്തപുരം ജില്ലയിലെ പോത്തൻകോട് മുറമ സ്വദേശി നാസിമുദ്ധീന് ഖാലിദ് ബിൻ വലീദ് യൂണിറ്റ് ചികിത്സാ സഹായം കൈമാറി. വെമ്പായം ലോക്കല്‍ സെക്രട്ടറി എ എം ഫറൂഖാണ് സഹായം കൈമാറിയത്.
പ്രവാസി സംഘം പ്രതിനിധി അഷറഫ്, നന്നാട്ടുകാവ് ബ്രാഞ്ച് സെക്രട്ടറി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.









0 comments