കൊയിലാണ്ടി കൂട്ടം ബഹ്‌റൈൻ ചാപ്റ്റർ പുനഃസംഘടിപ്പിച്ചു

മനാമ > അൽഓസ്‌റ റെസ്റ്റോറേറ്റിൽ ചേർന്ന കൊയിലാണ്ടി താലൂക്കു നിവാസികളുടെ ഫേസ്ബുക്ക് ഗ്ലോബൽ കൂട്ടായ്മയായ കൊയിലാണ്ടി കൂട്ടം ബഹ്‌റൈൻ ചാപ്റ്റർ ജനറൽ ബോഡി യോഗം വരും വർഷത്തെ പ്രവർത്തനത്തിനായി എക്സിക്യൂട്ടീവ് കമ്മിറ്റി പുനസംഘടിപ്പിച്ചു. ഗ്ലോബൽ കമ്മിറ്റി പ്രതിനിധികളായ ബഹ്‌റൈൻ ചാപ്റ്റർ ചെയർമാൻ കെ ടി സലിം, അഡ്മിൻസ് ജെ പി, കെ തിക്കോടി, ജസീർ കാപ്പാട് എന്നിവർ പുതിയ കമ്മിറ്റി പുനഃസംഘടനക്കു നേതൃത്വം നൽകി.
അബ്ദുൾറഹ്മാൻ അസീൽ , എ സി എ. ബക്കർ, ചന്ദ്രൻ തിക്കോടി, ലത്തീഫ് ആയഞ്ചേരി, മജീദ് തണൽ, സുരേഷ് തിക്കോടി, ഉസ്‍മാൻ ടിപ്ടോപ് എന്നിവർ രക്ഷാധികാരികളും , ഗിരീഷ് കാളിയത്ത്(പ്രസിഡന്റ്), ജബ്ബാർ കുട്ടീസ്(വൈസ് പ്രസിഡന്റ്), ഹനീഫ് കടലൂർ(ജനറൽ സെക്രട്ടറി), ശിഹാബ് തൊടുവയിൽ താഴെ (അസ്സിസ്റ്ററ് സെക്രട്ടറി), നൗഫൽ നന്തി(ട്രഷറർ), രാകേഷ് പൗർണമി(അസ്സിസ്റ്റൻറ് ട്രഷറർ) എന്നിവർ ഭാരവാഹികളുമായുള്ള കമ്മിറ്റിയിൽ വിവിധ സബ്‌കമ്മിറ്റി കൺവീനർമാരായി ബിജു വി എൻ (ചാരിറ്റി) , ആബിദ് കുട്ടീസ്(പ്രോഗ്രാം), ശിഹാബ് പ്ലസ് (മീഡിയ) എന്നിവരെയും തെരെഞ്ഞെടുത്തു.
അകാലത്തിൽ വിട്ടുപിരിഞ്ഞ കൊയിലാണ്ടി കൂട്ടം ഖത്തർ ചാപ്റ്റർ സജീവ അംഗം മാഷിദ് ചെങ്ങോട്ടുകാവിന്റെ വേർപാടിൽ യോഗം അനുശോചനം രേഖപ്പെടുത്തി.
കൊയിലാണ്ടി താലൂക്കിലെ സ്കൂളുകളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രണ്ടായിരത്തിൽപ്പരം വിദ്യാർത്ഥികൾക്ക് മെയ് ആദ്യവാരം നാട്ടിൽ വെച്ച് നൽകുന്ന സ്കൂൾകിറ്റ് വിതരണം ഉൾപ്പെടയുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾ വിജയിപ്പിക്കുന്നതിനുള്ള തീരുമാനവും, അംഗങ്ങൾക്ക് ഓൺലൈനിലൂടെയും നേരിട്ടും നടത്തുന്ന കലാകായിക, കുടുംബ സംഗമ പ്രവർത്തനങ്ങൾ പരസ്പര സഹായങ്ങൾ എന്നിവ കൂടുതൽ കാര്യക്ഷമമാക്കാനും വാർഷിക ജനറൽ ബോഡി യോഗം തീരുമാനം എടുത്തു.









0 comments