പ്രവാസികളുടെ പണമയക്കലിന് നികുതി ചുമത്തൽ: കുവൈറ്റ്‌ പാർലമെന്റ് സമിതികൾക്ക് വ്യത്യസ്ത നിലപാടുകൾ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Apr 04, 2018, 05:03 PM | 0 min read

കുവൈറ്റ് സിറ്റി > പ്രവാസികൾ രാജ്യത്ത് നിന്നും അയക്കുന്ന പണമിടപാടിന് നികുതി ചുമത്താനുള്ള നിർദ്ദേശത്തിന്മേൽ വ്യത്യസ്ത നിലപാടുകളുമായി കുവൈറ്റ്‌ പാർലമെന്റ് സമിതികൾ. കഴിഞ്ഞ ദിവസം ചേർന്ന പാർലമെന്റിന്റെ സാമ്പത്തികകാര്യ സമിതി നികുതി ചുമത്താൻ തീരുമാനമെടുക്കുകയും നടപ്പിലാക്കാൻ പാർലമെന്റ് മുൻപാകെ സമർപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ പാർലമെന്റിന്റെ നിയമകാര്യ സമിതി ചെയർമാൻ അൽ ഹുമൈദി അൽ സുബൈഇയാണ് സാമ്പത്തിക കാര്യ സമിതിയുടെ നിർദ്ദേശത്തിനെതിരെ രംഗത്തുവന്നു.

രാജ്യത്ത് അധിവസിക്കുന്ന ജനങ്ങളിൽ വേർതിരിവ് സൃഷ്ടിക്കുന്നതാണ് ഈ നിർദ്ദേശമെന്നും നികുതി നിർദ്ദേശം നടപ്പിലായാൽ നിയമപരമല്ലാത്ത മാർഗങ്ങളിലൂടെ പണമിടുകൾ നടത്താൻ ഇത് അവസരമൊരുക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. നികുതി നിർദ്ദേശം നടപ്പിലായാൽ പണമിടപാടുകൾ നടത്തുന്ന രാജ്യത്തെ മണി എക്സ്ചേഞ്ച് കമ്പനികളുടെ തകർച്ചയിലായിരിക്കും ഇത് ചെന്നെത്തുകയെന്നും ഈ രംഗത്തുള്ളവർ പറയുന്നുണ്ട്. തീവ്രാവാദ ഗ്രൂപ്പുകൾക്ക് പണമെത്തിക്കാനും ആളുകൾ ഈ അവസരം
ഉപയോഗപ്പെടുത്തുമെന്നും വിലയിരുത്തുന്നു. നിലവിലുള്ള നിയമത്തിനു വിരുദ്ധമാണ് നികുതി നിർദ്ദേശമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് നിയമകാര്യ സമിതി.

വരും ദിവസങ്ങളിൽ നികുതി നിർദേശം പാർലമെന്റ് മുൻപാകെ വരും. നിർദ്ദേശത്തിന്മേൽ എംപിമാർക്കിടിയിൽ രൂക്ഷമായ ഭിന്നത നിലനിൽക്കുന്ന സാഹചര്യത്തിൽ പാർലമെന്റിൽ വോട്ടിംഗ് നടക്കാനാണ് സാധ്യത.



deshabhimani section

Related News

View More
0 comments
Sort by

Home