പ്രവാസികളുടെ പണമയക്കലിനുള്ള നികുതി നിർദ്ദേശം കുവൈറ്റ്‌ പാർലമെന്റ്‌ സാമ്പത്തിക സമിതി അംഗീകരിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Apr 03, 2018, 05:15 PM | 0 min read

കുവൈറ്റ് സിറ്റി > പ്രവാസികൾ നാട്ടിലേക്കയക്കുന്ന പണത്തിനു നികുതിയേർപ്പെടുത്താനുള്ള നിർദ്ദേശം കുവൈറ്റ് പാർലമെന്റിന്റെ സാമ്പത്തിക സമിതി അംഗീകരിച്ചു. കരുതൽ നിക്ഷേപങ്ങൾ, ഔദ്യോഗിക ആവശ്യങ്ങൾക്കുള്ള പണമയക്കാൻ എന്നിവ ഒഴികെയുള്ള എല്ലാ പണമയക്കലുകൾക്കും നികുതി  ഏർപ്പെടുത്താനാണ് നീക്കം നടക്കുന്നത്.

കുവൈറ്റ്‌ പാർലമെന്റ് എംപി ഫൈസൽ അൽ കന്ദരിയാ മുന്നോട്ട്‌വെച്ച നിർദ്ദേശമാണ് സാമ്പത്തിക സമിതി അംഗീകരിച്ചിരിക്കുന്നത്.  100 ദിനാറിൽ താഴെയുള്ള പണമയക്കലിന് 2 ശതമാനവും, 100 മുതൽ 499 ദിനാർ വരെ 4 ശതമാനവും, 500 ദിനാറിനു മുകളിലുള്ളവയ്ക്ക് 5 ശതമാനവുമാണ് നിർദ്ദേശത്തിലുള്ളത്. എല്ലാ ബാങ്കുകളും, എക്സ്ചേഞ്ചുകളും ഇതിനെ സംബന്ധിച്ചുള്ള റിപ്പോർട്ട് ഓഡിറ്റ് ചെയ്യുന്നതിനായി സർക്കാരിന് മുൻപാകെ സമർപ്പിക്കണം, ഈ നിയമം ലംഘിക്കുന്നവർക്ക് 6മാസം തടവോ, 10,000 ദിനാർ പിഴയോ ചുമത്തണണം തുടങ്ങിയവയും നിർദ്ദേശത്തിലുണ്ട്.

കുവൈറ്റിൽ  ജീവിത ചിലവ് വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ നികുതി കൂടി ഏർപ്പെടുത്തുന്നതോടെ മലയാളികൾ അടക്കമുള്ള  പ്രവാസികളെ ഇത് ദോഷമായി ബാധിക്കും. നികുതി ഏർപ്പെടുത്തിയാൽ അത് ദേശീയസമ്പദ്ഘടനയിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും ഇതു കുവൈറ്റിലെ നിലവിലുള്ള നിയമങ്ങളുമായി യോജിച്ച്‌ പോകുന്നതല്ലെന്നും കുവൈറ്റ്‌ സെൻട്രൽ ബാങ്ക്  മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കുവൈറ്റിൽ അധിവസിക്കുന്ന 3.1 ദശലക്ഷം പ്രവാസികൾ ഓരോ വർഷവും 18 ബില്യൻ ഡോളർ അവരവരുടെ കുടുംബങ്ങളിലേക്ക് അയക്കുന്നുണ്ട് എന്നാണ് കണക്കുകൾ.



deshabhimani section

Related News

View More
0 comments
Sort by

Home