Deshabhimani

ബഹ്റൈൻ പ്രതിഭ മലയാളി ജീനിയസ് ഗ്രാൻഡ് മാസ്റ്റർ ജി എസ് പ്രദീപ് ഷോയിലേക്ക് രജിസ്ട്രേഷൻ ആരംഭിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 07, 2024, 11:50 AM | 0 min read

മനാമ> ബഹ്റൈൻ പ്രതിഭയുടെ 40-ാം വാർഷികാഘോഷ പരിപാടിയുടെ ഭാ​ഗമായി നടത്തുന്ന ജീനിയസ് ഗ്രാൻഡ് മാസ്റ്റർ ജി എസ് പ്രദീപ് ഷോയിലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു.

രജിസ്ട്രേഷൻ സ്ഥിരീകരണം ലഭിക്കുന്ന മത്സരാർത്ഥികൾ ഡിസംബർ 12 വൈകുന്നേരം ആറിന് മത്സര വേദിയായ സഗയയിലുള്ള കേരളീയ സമാജത്തിൽ ഒരുക്കുന്ന പ്രതിഭ റജിസ്ട്രേഷൻ ഡസ്ക്കിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്.

പ്രാഥമിക റൗണ്ടിലെ 15 മുതൽ 20 വരെയുള്ള 'ചോദ്യങ്ങൾക്ക് ഏറ്റവും കൂടുതൽ ശരിയുത്തരം എഴുതുന്ന  മിടുക്കരായ  ആറു മത്സരാർത്ഥികൾക്കാവും ഗ്രാൻഡ് ഫിനാലേയിലേക്ക് പ്രവേശനം ലഭിക്കുക. പ്രവേശന ഫീസ് ഒന്നും തന്നെയില്ല. ബഹ്റൈൻ പ്രതിഭ മലയാളി ജീനിയസ് മത്സര വിജയിക്ക് ഒരു ലക്ഷത്തി പതിനായിരത്തി പതിനൊന്ന് രൂപയും മറ്റി തര ഫൈനലിസ്റ്റുകൾക്ക് പതിനൊന്നായിരത്തി പതിനൊന്ന് രൂപ വീതവും  ലഭിക്കും.

മത്സരത്തിലേക്കുള്ള  രജിസ്ട്രേഷൻ ആദ്യത്തെ അഞ്ഞൂറ് പേരുടെ പേര് വിവരങ്ങൾ ലഭിക്കുന്നതോടെ അവസാനിക്കുന്നതായിരിക്കും.  കൂടുതൽ വിവരങ്ങൾ അറിയുവാൻ 38302411/3372 0420 , 39402614// 36537284   എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.



deshabhimani section

Related News

0 comments
Sort by

Home