രൂപയുടെ മൂല്യം കുത്തനെ താഴ്ന്നു; ഒരു ഒമാനി റിയാലിന് 218.10 രൂപ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 22, 2024, 03:35 PM | 0 min read

ഒമാൻ > രൂപയുടെ മൂല്യം കുത്തനെ താഴ്ന്നു. ഡോളറുമായുള്ള വിനിമയത്തിൽ 84.08  രൂപയാണ് നിലവിലുള്ളത്. ഒരു ഒമാനി റിയാലിന് 218.10രൂപ യാണ് ഇന്നത്തെ നിരക്ക്. ധനവിനിമയ സ്ഥാപനങ്ങൾ പരസ്യ പെടുത്തുന്ന  നിരക്കാണിത്. പശ്ചിമേഷ്യൻ രാജ്യങ്ങളിലെ അസ്ഥിരത ഇതുപോലെ തുടരുകയാണെങ്കിൽ ഇനിയും ഇടിവുണ്ടാകുമെന്നാണ് വിദ​ഗ്ധരുടെ അഭിപ്രായം.

പ്രവാസികൾക്ക് നാട്ടിലേക്ക് പണം അയക്കാൻ ഏറ്റവും മികച്ച അവസരമാണിതെങ്കിലും ശമ്പള സമയം ആവാത്തത് കൊണ്ട് ഇപ്പോൾ ഇതിന്റെ ഗുണം ലഭിക്കില്ല. ഏതാനും മാസങ്ങളായി വിനിമയ നിരക്ക് ഉയർന്നു കൊണ്ടിരിക്കുകയാണ്. വിനിമയത്തിൽ ഒരിക്കൽ പോലും രൂപ കരുത്താർജിച്ചിരുന്നില്ല. ഒരു റിയാലിന് 216 രൂപയിൽ നിന്ന് 217 രൂപയിലേക്കു കൂപ്പുകുത്തിയ രൂപ ഇന്ന് 218 രൂപയിലെത്തി നിൽക്കുന്നു.

2005 ൽ ഒരു ഒമാനി റിയാലിന് 113 രൂപയായിരുന്നെങ്കിൽ കാല ക്രമേണ അത് വർദ്ധിച്ചു 200 ന് മുകളിൽ കടന്നത് രണ്ട് വർഷം മുൻപാണ്. റഷ്യ ഉക്രൈൻ യുദ്ധം, കൊറോണ, അതുപോലുള്ള സംഭവങ്ങൾ ഡോളറിന്റെ വില്പനയെ ബാധിക്കും സ്റ്റോക്ക് എക്സ്ച്ചെഞ്ചിന്റെ  ഓഹരി ഇടിവ് രാജ്യത്തിന്റ മറ്റു സംഭവങ്ങൾ എല്ലാം തന്നെ ആശ്രയിച്ചാണ് മൂല്യത്തിന്റെ സ്ഥിരത രൂപപ്പെടുന്നതും കരുത്താർജ്ജിക്കുന്നതും ഇടിയുന്നതും.
 



deshabhimani section

Related News

View More
0 comments
Sort by

Home