മന്ത്രി എം ബി രാജേഷിന് അക്കാഫിന്റെ ആദരവ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 22, 2024, 03:22 PM | 0 min read

ദുബായ് > കേരള തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷിനെ കേരളത്തിലെ കലാലയ പൂർവ്വ വിദ്യാർത്ഥികൾക്ക് സംഗമവേദി ഒരുക്കുന്ന യുഎഇലെ അക്കാഫ് ഇവന്റ്സിന്റെ ആദരച്ചു. അക്കാഫ് പ്രസിഡന്റ് ചാൾസ് പോൾ, ചെയർമാൻ ഷാഹുൽ ഹമീദ്, ജനറൽ സെക്രട്ടറി വി എസ്ബി ജുകുമാർ, ട്രഷറർ ജൂഡിൻ ഫെർണാണ്ടസ്, വൈസ് പ്രസിഡന്റുമാരായ അഡ്വ. ഹാഷിക് തൈകണ്ടി, ശ്യാം വിശ്വനാഥൻ, സെക്രട്ടറി മനൊജ് കെ വി, ജോയിന്റ് സെക്രട്ടറി രഞ്ജിത്ത് കോടോത് എന്നിവർ അക്കാഫിന്റെ മുന്നോട്ടുള്ള സമൂഹിക പ്രവർത്തനങ്ങൾക്ക് മന്ത്രിയുടെ പൂർണ്ണ പിന്തുണ ഉറപ്പുവരുത്തി.

പ്രവാസലോകത്ത് നിന്ന് അക്കാഫ് നടത്തിവരുന്ന പ്രവർത്തനങ്ങൾ പ്രശംസനീയമാനെന്നും, കലാലയ ഓർമ്മകൾ സമ്മാനിച്ച് വ്യത്യസ്തമായൊരുക്കിയ ക്യാമ്പസ്‌ ഓണത്തിന് പ്രത്യേക അഭിനന്ദനങ്ങൾ നൽകിയുമാണ് മന്ത്രി ഉപഹാരം ഏറ്റുവാങ്ങിയത്. അക്കാഫ് വനിതാവിഭാഗം പ്രസിഡന്റ്‌ വിദ്യാപുതുശ്ശേരി, സെക്രട്ടറി രശ്മി ഐസക്, ജോൺസൺ മാത്യു, ഷക്കിർ ഹുസൈൻ എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Home