ബഹ്റൈൻ പ്രതിഭ ഹെൽപ്പ് ലൈൻ ഇടപെടൽ: മുപ്പത്തിയെട്ട് വർഷത്തിന് ശേഷം രമേശൻ നരമ്പ്രത്ത് നാട്ടിലെത്തി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 10, 2024, 03:08 PM | 0 min read

മനാമ > നാല്പത്തി രണ്ട് വർഷമായി ബഹ്‌റൈൻ പ്രവാസിയായിരുന്ന കണ്ണൂർ മേലേ ചൊവ്വ സ്വദേശി രമേശൻ നരമ്പ്രത്ത്  നാട്ടിലെത്തി. ബഹ്റൈനിൽ നിന്നും പുറപ്പെട്ട  രമേശനെ കണ്ണൂർ എയർപോർട്ടിൽ പ്രതിഭ നേതാക്കളായ ഷമേജ്, ജയേഷ്, ഷിജി, രഹിന എന്നിവർ സ്വീകരിച്ച് അദ്ദേഹത്തിൻ്റെ വീട്ടിൽ എത്തിച്ചു.

1982 ൽ ആണ്  ബഹ്‌റൈനിൽ എത്തിയത്. നാല്പത്തി രണ്ട് വർഷങ്ങൾക്കിടയിൽ 1986 ൽ ഒരു തവണ മാത്രമാണ് നാട്ടിൽ പോയി. പിന്നീടുള്ള മുപ്പത്തി എട്ട് വർഷത്തിൽ ഒരിക്കൽപോലും നാട്ടിൽ പോകാനായി രമേശൻ  ശ്രമിച്ചിട്ടില്ല. ഇക്കാലയളവ്  മുഴുവൻ പാസ്സ്പോർട്ടോ  വിസയോ ഇല്ലാതെ അനധികൃതമായാണ് രമേശൻ ബഹ്‌റൈനിലെ റിഫ പ്രദേശത്ത് താമസിച്ചു കൊണ്ടിരുന്നത്. സ്ക്രാപ്പ് കടയിലെ സഹായിയായിരുന്നു രമേശൻ. അവിവാഹിതനായ രമേശന് നാട്ടിൽ ചെന്നാൽ തറവാട് വീടല്ലാതെ മറ്റൊരു സമ്പാദ്യവുമില്ല. ഒരു സഹോദരിയും തറവാട് വീട്ടിൽ കഴിയുന്ന അവരുടെ മക്കളുമാണ്  നരമ്പ്രത്ത് രമേശന് ഇപ്പോൾ ആകെയുള്ള കുടുംബം.

നാട്ടിലേക്ക് പോകാൻ രമേശൻ ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ ബഹ്റൈൻ പ്രതിഭ ഹെൽപ്പ് ലൈൻ വേണ്ട സഹായം ഒരുക്കി. റിഫ മേഖലയിലെ ബഹ്റൈൻ പ്രതിഭ ഹെൽപ്പ് ലൈൻ പ്രവർത്തകർക്കൊപ്പം പ്രതിഭ നേതാക്കളായ നുബിൻ അൻസാരി,ജയേഷ്, ഷമേജ്, ഷിജു പിണറായി, സുരേഷ് തുറയൂർ എന്നിരുടെയും ഇടപെടലിലൂടെ എംബസിയിലും എമിഗ്രേഷനിലും മറ്റു ബന്ധപ്പെട്ട ഓഫീസുകളിലും നിന്ന് ആവശ്യമായ യാത്രാ രേഖകൾ ലഭ്യമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Home