സീതാറാം യെച്ചൂരിയെ അനുസ്മരിച്ചു

ദുബായ് : സിപിഐ എം മുൻ ജനറൽ സെക്രട്ടറിയുമായിരുന്ന സീതാറാം യെച്ചൂരിയെ അനുസ്മരിച്ച് ഓർമയുടെ ആഭിമുഖ്യത്തിൽ ദുബായിൽ യോഗം നടന്നു. പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ കെ കുഞ്ഞഹമ്മദ് ഉദ്ഘാടനം ചെയ്തു. ഓർമ പ്രസിഡന്റ് നൗഫൽ പട്ടാമ്പി അധ്യക്ഷനായി.
യെച്ചൂരിയുടെ രാഷ്ട്രീയ ജീവിതവും സാമൂഹിക പ്രതിബദ്ധതയും അടയാളപ്പെടുത്തുന്ന ഡോക്യുമെന്ററി പ്രദർശിപ്പിച്ചു. പ്രദീപ് തോപ്പിൽ, രാജൻ മഹി, സോണിയ ഷിനോയ് എന്നിവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി. ഓർമ ജനറൽ സെക്രട്ടറി ഷിജു ബഷീർ സ്വാഗതവും സെക്രട്ടറി അംബുജാക്ഷൻ നന്ദിയും പറഞ്ഞു.









0 comments