ഓർമ സാഹിത്യ വിഭാഗം ഫിലിം സൊസൈറ്റി സിനിമ ചർച്ച സംഘടിപ്പിച്ചു

ദുബായ് : ഓർമ സാഹിത്യ വിഭാഗം ഫിലിം സൊസൈറ്റി "ആക്ഷൻ കട്ട് കട്ട് കട്ട്" എന്ന പേരിൽ സിനിമ ചർച്ച സംഘടിപ്പിച്ചു. കാശ്മീരിലെ തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തിയാണ് പരിപാടി ആരംഭിച്ചത്.ഓർമ സെൻട്രൽ സാഹിത്യ വിഭാഗം കൺവീനർ അഡ്വ അപർണ അനുശോചന സന്ദേശം വായിച്ചു.
മുൻ സെൻട്രൽ സാഹിത്യ വിഭാഗം കൺവീനർ ബാബുരാജ് മത സൗഹാർദ്ദ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.പ്രതിലോമ രാഷ്ട്രീയ ശക്തികൾ എങ്ങിനെയാണ് മനുഷ്യ വിരുദ്ധ ആശയ പ്രചരണത്തിനു വേണ്ടി സിനിമയെന്ന ശക്തമായ മാധ്യമത്തെ ഉപയോഗപ്പെടുത്തുന്നത് എന്നും അതിനെതിരായ ജാഗ്രത പുലർത്തേണ്ടതിനെ കുറിച്ചും പരിപാടിയിൽ പങ്കെടുത്തവർ സംസാരിച്ചു.
ഷാജഹാൻ തറയിൽ മോഡറേറ്റർ ആയ പരിപാടിയിൽ അതിഥികളായി പ്രശസ്ത ആർട്ടിസ്റ്റും ഷോർട് ഫിലിം സംവിധായകനുമായ നിസാർ ഇബ്രാഹിം,തിരക്കഥാകൃത്തും നോവലിസ്റ്റുമായ അസി എന്നിവർ പങ്കെടുത്തു. ഓർമ ജനറൽ സെക്രട്ടറി പ്രദീപ് തോപ്പിൽ ആശംസകൾ അറിയിച്ചു സംസാരിച്ചു . ഷെമീർ ടി പി സ്വാഗതവും സെൻട്രൽ സാഹിത്യ വിഭാഗം അംഗം ബിനേഷ് നന്ദിയും പറഞ്ഞു.









0 comments