ഫുജൈറയിൽ നിന്നും ഇൻഡിഗോ വിമാനസർവിസുകൾ ആരംഭിച്ചു

ഫുജൈറ : ഫുജൈറ അന്തരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ഇൻഡിഗോ വിമാനം മുംബൈയ്ക്കും കണ്ണൂരിനും സർവ്വീസുകൾ ആരംഭിച്ചു. വ്യാഴാഴ്ച മുംബൈയിൽ നിന്നും ഫുജൈറയിലെത്തിയ ഇൻഡിഗോ വിമാനത്തെ വാട്ടർ സല്യൂട്ട് നൽകി സ്വീകരിച്ചു. യാത്രക്കാർക്കായി അടുത്ത എമിറേറ്റ്സുകളിൽ നിന്ന് ബസ് സർവ്വീസുകളും ആരംഭിച്ചിട്ടുണ്ട്.
ഇന്ത്യൻ കോൺസുൽ ജനറൽ സതീശ് കുമാർ ശിവൻ, ഫുജൈറ സിവിൽ ഏവിയേഷൻ വകുപ്പ് ചെയർമാൻ മുഹമ്മദ് അൽ സലാമി,ഏയർപോർട്ട് ജനറൽ മാനേജർ ക്യാപ്റ്റൻ ഇസ്മായിൽ അൽ ബലൂഷി, ഇൻഡിഗോ ഗ്ലോബൽ സെയിൽസ് വിഭാഗം മേധാവി വിനോയ് മൽഹോത്ര ,ഏയർപോർട്ട് ഡെപ്യൂട്ടി ജനറൽ മാനേജർ ഇബ്രാഹിം അൽ ഖല്ലാഫ് തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ സംസാരിച്ചു.
0 comments