മുസാഫിർ എഫ് സി - ടു ടു ഫോർ അബുദാബി ഫുട്ബോൾ ഇസ ഗ്രൂപ്പ് വിജയികളായി

football abudubai
avatar
സ്വന്തം ലേഖകൻ

Published on Dec 12, 2024, 06:37 PM | 1 min read

അബുദാബി > മുസാഫിർ എഫ് സി യുഎഇയും ടു ടു ഫോർ അബുദാബിയും സംയുക്തമായി നടത്തിയ ഫുട്ബോൾ ടൂർണമെന്റിൽ ഇസ ഗ്രൂപ്പ് ജേതാക്കളായി. ഗോൾ രഹിത സമനിലയായ  കലാശ പോരാട്ടത്തിൽ, പെനാൽറ്റിയിലൂടെയാണ് ഇസ ഗ്രൂപ്പ്, യുണൈറ്റഡ് എഫ്സി കാലിക്കട്ടിനെ തോൽപ്പിച്ചു ജേതാക്കളായത്.

അബുദാബി യൂണിവേഴ്സിറ്റി ഗ്രൗണ്ടിൽ വെച്ച് നടന്ന യു എ ഇ 53 നാഷണൽ ഡേ ആഘോഷവും ടു ടു ഫോർ ഫുട്ബോൾ ടൂർണമെന്റും യുഎഇ നിയമകാര്യ വകുപ്പ് സി ഇ ഒ ഖാലിദ് നാസർ അഹമ്മദ് അൽ റഈസി ഉദ്ഘാടനം ചെയ്തു.  ജെ 12 ഡാൻസ് സ്കൂൾ കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി. യു എ ഇ യിലെ  കെഫ യുടെ മേൽന്നോട്ടത്തിലുള്ള 16 മികച്ച ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്.

മികച്ച കളിക്കാരനായി എൽ 7 എഫ്സിയിലെ ഫാസിലിനെയും മികച്ച ഡിഫൻഡർ ആയി എനൽ 7 എഫ്സിയിലെ ഗോകുലിനെയും, മികച്ച ഗോൾകീപ്പർ ആയി യുണൈറ്റഡ് എൽ സെവൻഎഫ്സിയിലെ ഗസാലിനെയും തെരഞ്ഞെടുത്തു. അബുദായിലെ പ്രമുഖ നാല്‌ അണ്ടർ 14 കുട്ടികളുടെ ഉൾപ്പെടുത്തി നടത്തിയ ഫുട്ബോൾ മൽസരത്തിൽ  അൽ ഇത്തിഹാദ് അക്കാദമി ജേതാക്കളായി.

മികച്ച കളിക്കാരൻ ആയി അൽ ഇത്തിഹാദ് അക്കാദമിയിലെ മുഹമ്മദ് സയ്ൻ ദുൽകർനൈനി യെയും മികച്ച ഡിഫന്റർ അഹ്സാനെയും എമർജിംഗ് പ്ലയെർ ആയി റയാനെയും, മികച്ച ഗോൾക്കീപ്പർ ആയി അൽദരബ് എഫ്സിയിലെ റിഷാനെയും തെരഞ്ഞെടുത്തു. വിജയികൾക്കുള്ള ട്രോഫി കൾ മുസാഫിർ എഫ് സി പ്രസിഡന്റ് സയ്യിദ് ഷഹീർ, ജലീൽ കുന്നുമ്മൽ, ഷാഫി യു, സകരിയ ഇബ്രാഹിം, ഡോ ഹമദ് അബ്ദുള്ള സാലിം അൽ ജാബിരി, അലി അൽ ജാബിരി എന്നിവർ ചേർന്ന് നൽകി .
 



deshabhimani section

Related News

View More
0 comments
Sort by

Home