അവധിക്കാലത്ത് അറിവേകാൻ ഓണവായന

ഓണവായന

ഓണവായന പദ്ധതി സെന്റ് അഗസ്റ്റിൻസ് സ്‍കൂള്‍ പ്രഥമാധ്യാപിക സിസ്റ്റര്‍ നമിത ഉദ്ഘാടനംചെയ്യുന്നു

avatar
സ്വന്തം ലേഖകൻ

Published on Aug 30, 2025, 12:15 AM | 1 min read


തൊടുപുഴ

​കരിങ്കുന്നം ഗവ. എല്‍പി സ്‍കൂളിലും സെന്റ് അഗസ്റ്റിൻസ് സ്‍കൂളിലും "ഓണവായന'പദ്ധതി തുടങ്ങി. കുട്ടികള്‍ ഓണക്കാലം ആഘോഷിക്കുന്നതിനൊപ്പം മാതാപിതാക്കള്‍ക്കൊപ്പം വായനയിലൂടെ അറിവ് നേടി നന്മ പകരണം എന്ന സന്ദേശത്തോടെയാണ് പദ്ധതി. സെന്റ് അഗസ്റ്റിൻസ് സ്‍കൂള്‍ പ്രഥമാധ്യാപിക സിസ്റ്റര്‍ നമിത ഉദ്ഘാടനംചെയ്‍തു. ഗവ. എൽപി സ്കൂൾ പ്രഥമാധ്യാപിക ജിജി അഗസ്റ്റിൻ അധ്യക്ഷയായി. നല്ല ആശയങ്ങള്‍ സമ്മാനിക്കുന്ന നോവലുകള്‍, ചെറുകഥകള്‍, ആത്മകഥകള്‍ തുടങ്ങിയവയാണ് പദ്ധതിക്കായി നല്‍കിയിരിക്കുന്നത്.

എൽപി സ്കൂൾ പിടിഎ പ്രസിഡന്റ് വി എസ് ആശ, എംപിടിഎ പ്രസിഡന്റ് ബിന്ദുജ വിജയൻ എന്നിവർ ചേർന്ന് മാതാപിതാക്കൾക്കായി പുസ്തകങ്ങൾ ഏറ്റുവാങ്ങി. മികച്ച വായനക്കുറിപ്പുകൾക്ക് സമ്മാനങ്ങളുണ്ടാകും. ഇരു സ്‍കൂളുകളിലുമായി ഇരുന്നൂറോളം മാതാപിതാക്കള്‍ക്കാണ് പുസ്‍തകങ്ങള്‍ നല്‍കിയത്. വിദ്യാർഥികൾക്ക് ഓണമധുരവും നല്‍കി. അധ്യാപകരായ എസ് ‍കെ ആശ, പി എസ് സെമിയ, ജിലി വര്‍ഗീസ്, ഷിജു കെ എബ്രഹാം, അനീഷ് ഫിലിപ്പ്, ഷെറിൻ കെ ഷാജി, കോ ഓർഡിനേറ്റർ ജിനോ തോമസ് തുടങ്ങിയവര്‍ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home